Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്


സ്വര്‍ണവിവാദ കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം...


കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും... സംസ്ഥാനത്ത് മഴ അതിശക്തമാകും....


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..

ട്രയിനിൽ യാത്രക്കാർക്ക് കുടിക്കാനായി നൽകുന്നത് കക്കൂസ് വെള്ളം... മധ്യപ്രദേശിലാണ് സംഭവം... കക്കൂസ് പൈപ്പിൽ നിന്ന് യാത്രക്കാർക്കുള്ള കുടിവെള്ള ടാങ്കിലേക്കാണ് കണക്ഷൻ മാറ്റി നൽകിയത്...

08 MARCH 2021 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..

പഞ്ചാബിൽ അമൃത്സർ- സഹർസ ഗരീബ് രഥ് എക്‌സ്‌പ്രസിൽ തീപിടുത്തം... യാത്രക്കാരെ സുരക്ഷിതമായി മറ്റുകോച്ചുകളിലേക്ക് മാറ്റി

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ കർഷകന് നേരെ കടുവയുടെ ആക്രമണം...മുഖത്ത് ​ഗുരുതര പരുക്ക്

കൈക്കൂലിക്കേസിൽ പഞ്ചാബ് ഡിഐജിയുടെ വാട്ട്‌സ്ആപ്പ് കോൾ പുറത്ത് ; റെയ്ഡിൽ സിബിഐ കണ്ടെത്തിയത് 7.5 കോടിയിലധികം പണം, 2.5 കിലോ സ്വർണം, കാറുകൾ, ആഡംബര വാച്ചുകൾ തുടങ്ങി വൻതോതിൽ സ്വത്തുക്കളും

സങ്കടക്കാഴ്ചയായി... കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം...

ഞെട്ടുക തന്നെ വേണം, കാരണം ശുചിത്വത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾക്ക് പുറത്തു നിന്നും ലഭിക്കുന്നത് വൃത്തിയുള്ള ആഹാരപദാർത്ഥങ്ങൾ ആണോ എന്നത് കൂടി പരിശോധിക്കണം.

മനുഷ്യന് കേട്ടാൽ അറപ്പും വെറുപ്പും ഉണ്ടാവുന്ന ഈ സംഭവം മധ്യപ്രദേശിലാണ് നടന്നിരിക്കുന്നത്. കക്കൂസ് പൈപ്പിൽ നിന്നുമാണ് യാത്രക്കാർക്കുള്ള കുടിവെള്ള ടാങ്കിലേക്ക് കണക്ഷൻ നൽകിയത്. സംഭവത്തിൽ റയിൽവേ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു.

കോട്ട ഡിവിഷനിൽ ഉൾപ്പെടുന്ന മധ്യപ്രദേശിലെ മാണ്ഡ്സോർ ജില്ലയിലെ ഗരോട്ട് സ്റ്റേഷനിലാണ് കേട്ടാലറയ്ക്കുന്ന സംഭവം അരങ്ങേറിയത്. സ്റ്റേഷനിലെ ശുചീരണ തൊഴിലാളി, സ്റ്റേഷൻ മാസ്റ്റർ ചൗത്മാൽ മീണ എന്നിവർക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

ഒരു സ്വകാര്യ കമ്പനിയിൽ നിന്നും റയിൽവേക്ക് വേണ്ടി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയാണ് കക്കൂസ് പൈപ്പിൽ നിന്നും കുടിവെള്ള ടാങ്കിലേക്ക് കണക്ഷൻ കൊടുത്തത്. ഇയാളെ ജോലിയിൽ നിന്നും തന്നെ പറഞ്ഞു വിട്ടിട്ടുണ്ട്.

സംഭവത്തിൻ്റെ ഉത്തരവാദിത്വം നൽകി കൊണ്ടാണ് സ്റ്റേഷൻ മാസ്റ്റർ ചൗത്മാലിനെ സസ്പെൻഡ് ചെയ്തത്. തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ട ഉടനെ തന്നെ കണക്ഷൻ വേർപ്പെടുത്തി കുടിവെള്ള ടാങ്ക് നന്നായി ശുചിയാക്കിയതായി സീനിയർ ഡിവിഷൻ കോമേഴ്സ്യൽ മാനേജർ അജയ് കുമാർ പാൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 1ന് ആയിരുന്നു സംഭവം നടന്നത്. ഇതിൻ്റെ വീഡിയോയും ഫോട്ടോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ മാർച്ച് 5ന് വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് വെസ്റ്റ്- സെൻട്രൽ റയിൽവേ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ട്വിറ്ററിൽ റയിൽവേ മന്ത്രിയെ ടാഗ് ചെയ്തും നിരവധി പേർ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. യാത്രക്കാർക്ക് കുടിക്കാനായി പ്ലാറ്റ് ഫോമിൽ വെച്ചിട്ടുള്ള ടാങ്കിലേക്കാണ് പ്ലാറ്റ് ഫോമിലെ തന്നെ കക്കൂസിൽ നിന്നുള്ള ടാപ്പിൽ നിന്നും വെള്ളമെടുത്തിരുന്നത്.

കുടിവെള്ള ടാങ്കിനും കക്കൂസിനും വ്യത്യസ്ഥ കണക്ഷനുകൾ ഉണ്ടായിരുന്നിട്ടും കക്കൂസ് ടാപ്പിൽ നിന്നും എന്തിന് വെള്ളമെടുത്തു എന്നത് അന്വേഷിക്കുന്നുണ്ട്.

കോവിഡ് കാരണം ആരോഗ്യമേഖല വലിയ പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് റയിൽവേയുടെ ഭാഗത്ത് നിന്നും ​ഗുരുതര കുറ്റമായ വീഴ്ച ഉണ്ടാകുന്നത്.

ആരോഗ്യ സുരക്ഷാ മനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് നിലവിൽ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷാ മനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

റെയിൽ യാത്രക്കാരുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ് ഇത്തരം നടപടികൾ എന്ന് യാത്രക്കാരും അഭിപ്രായപ്പെടുന്നു. കുപ്പിവെള്ളം വാങ്ങി കുടിക്കാൻ സാധിക്കാത്ത പലരും ഇത്തത്തിൽ പ്ലാറ്റ് ഫോമിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള ടാങ്കുകളിൽ നിന്നാണ് വെള്ളം എടുക്കാറുള്ളത്.

ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും എന്നതിൽ സംശയമില്ല. ട്രയിനുകളിൽ നൽകുന്ന ഭക്ഷണത്തിനെതിരെ വൃത്തിയില്ലായ്മയുടെ പരാതികൾ പണ്ടുകാലം മുതൽക്കേ കേൾക്കാറുള്ളതാണ്.

ട്രയിനുകളിലെയും റയിൽവേ സ്റ്റേഷനുകളിലെയും ശുചിത്വം ഉറപ്പാക്കാൻ സർക്കാരുകൾ നിരവധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സഞ്ചരിക്കുന്ന കോച്ചുകളിൽ വൃത്തിയില്ലായ്മ, വെള്ളത്തിൻ്റെ ലഭ്യത കുറവ് എന്നിവ അനുഭവപ്പെട്ടാൽ കോച്ച് മിത്ര സൗകര്യം ഉപയോഗിച്ച് പരാതിപ്പെട്ടാൽ ഉടനടി പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛ് റയിൽവേ സർവ്വേ പ്രകാരം ഓരോ വർഷവും ഇന്ത്യയിലെ റയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം വർദ്ധിപ്പിക്കുന്നുണ്ട്.

 

 

സർവ്വേയിൽ വൃത്തിയുള്ള റയിൽവേ സ്റ്റേഷനുകളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴെണ്ണവും രാജസ്ഥാനിൽ നിന്നും ഉള്ളവയാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്റ്റേഷനാണ് റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധു ജനസമാഗമം എന്നിവ ഉണ്ടാകും ... ദിവസഫലമിങ്ങനെ  (5 minutes ago)

പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍...  (23 minutes ago)

എല്ലാ കിഴിവുകൾക്കും പുറമേ സ്ത്രീകൾക്ക് 10 ശതമാനം വിലക്കുറവിൽ  (34 minutes ago)

കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു  (48 minutes ago)

അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ...  (54 minutes ago)

അച്ഛനും മകൾക്കും പരുക്ക്  (1 hour ago)

വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്  (1 hour ago)

ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കനത്ത മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് ..    (1 hour ago)

എട്ടു മണിക്കൂറിലധിക നീണ്ട പരിശോധന... ഉണ്ണിക്കൃഷ്ണന്‍റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധിച്ചു    (2 hours ago)

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ  (13 hours ago)

Rajnath Singh പാകിസ്ഥാന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്  (14 hours ago)

വര്‍ക്കല മൈതാനം അണ്ടര്‍ പാസേജ് മോടിപിടിപ്പിക്കല്‍: 99.94 ലക്ഷം രൂപയ്ക്ക് അനുമതി  (14 hours ago)

PAK AFGAN അതിര്‍ത്തിയില്‍ സംഘര്‍ഷം കടുക്കുന്നു  (15 hours ago)

Malayali Vartha Recommends