കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊന്ന് തടാകത്തില്‍ എറിഞ്ഞു; മൊബൈല്‍ സിഗ്നല്‍ പോലീസിന് തുണയായി

ജ്യൂസില്‍ മയക്കുമരുന്ന് കലക്കിയ ശേഷം കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊന്ന് തടാകത്തില്‍ തള്ളി. ഐടി ലോകത്തുനിന്നും മറ്റൊരു അരും കൊലയുടെ സംഭവം ഇങ്ങനെ.
വടക്കന്‍ ബംഗളുരുവിലെ ബനസ്വതിയില്‍ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിയായ കേശവ് റെഡ്ഡിയെയാണ് ഭാര്യ ശില്‍പ റെഡ്ഡി കൊലപ്പെടുത്തിയത്. ആക്ടിയന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കേശവ് റെഡ്ഡി(36) കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് എത്തിയതോടെ ജ്യൂസില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാമുകനായ വസുദേവിനെ വിളിച്ചുവരുത്തിയ ശില്‍പ മൃതദേഹം ചാക്കില്‍ കെട്ടി കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരം തടാകത്തില്‍ തള്ളുകയായിരുന്നു. ശില്‍പ്പയുടെ അടുത്ത ബന്ധുവിന്റെ സഹായവും കിട്ടി.
എന്നാല്‍ മൊബൈല്‍ വില്ലനായി എത്തി.
കാമുകനെ വിവാഹം ചെയ്ത് വിദേശത്ത് പോകാനായിരുന്നു ശില്‍പ്പ ഭര്‍ത്താവിനെ കൊന്നത്. ശില്‍പ്പയുടെ കുടുംബവും കൊലപാതകത്തില്‍ പങ്കാളിയായെന്നാണ് സൂചന. ഭര്‍ത്താവിനെ ശില്‍പ്പയും കാമുകനും ചേര്‍ന്നാണ് വകവരുത്തിയത്.
തടാകത്തില്‍ തള്ളിയ ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് ശില്‍പ്പ വീട്ടുകാരെ അറിയിച്ചു. സാധാരണ വീട്ടിലേക്ക് വരുമ്പോള്‍ കേശവ് അമ്മയോടും അച്ഛനോടും മുന്‍കൂട്ടി പറയുക പതിവായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന് അറിഞ്ഞതോടെ സഹോദരന് സംശയമായി. പൊലീസില്‍ പരാതിയും നല്‍കി.
ഇതിനിടെയാണ് ശ്രീനിവാസപുരം തടാകത്തില്‍ നിന്ന് കേശവിന്റെ മൃതദേഹം കിട്ടിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റ് മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ശില്‍പ റെഡ്ഡി ശനിയാഴ്ച രാത്രിയില്‍ ശ്രീനിവാസപുരം തടാകത്തിന് സമീപമുണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. അതോടെ എല്ലാം വ്യക്തമായി. തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്.
കാമുകനോടൊപ്പം വിദേശത്ത് ജീവിക്കാന്‍ വേണ്ടി കൃത്യം നിര്‍വ്വഹിക്കുകയായിരുന്നെന്ന് ശില്‍പ്പ സമ്മതിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























