വാസ്തുവിലെ അത്യപൂര്‍വ്വ പ്രതിഭാസം

പ്രതിഭകള്‍ ആയിരത്തില്‍ ഒരുവനേ ഉണ്ടാകാറുള്ളൂ. അത്തരത്തില്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുത്ത ഒരു അത്യപൂര്‍വ്വ പ്രതിഭാസം ആയിരുന്നു ചാള്‍സ് കൊറയ. ലോകപ്രശസ്ത വാസ്തുശില്‍പിയും നഗരാസൂത്രണ വിദഗ്ധനുമായ ചാള്‍സ് കൊറയയുടെ അന്ത്യത്തിലൂടെ നഷ്ടമാകുന്നത് കേരളാ വാസ്തുശില്‍പ ശൈലിയെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ച കേരളത്തിന്റെ ഒരു പ്രിയ സുഹൃത്തിനെ. കേരളത്തനിമ ചോരാതെ പരുമലപ്പള്ളി പുതുക്കിപ്പണിതത് അദ്ദേഹമാണ്. കേരളാ വാസ്തുശില്‍പ്പ മാതൃകയുടെ ആരാധകനുമായിരുന്നു അദ്ദേഹം.
സെക്കന്ദരാബാദില്‍ 1930 ല്‍ പിറന്ന ചാള്‍സ് കൊറയ മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പഠിച്ച് യുണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി. നവി മുംബൈയുടെ സൃഷ്ടാവായ അദ്ദേഹം നാഷനല്‍ കമ്മിഷന്‍ ഓഫ് അര്‍ബനൈസേഷന്റെ ആദ്യ ചെയര്‍മാനുമായിരുന്നു. അഹമ്മദാബാദിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍, മധ്യപ്രദേശ് അസംബ്‌ളി മന്ദിരം എന്നിവയുടെ ആര്‍ക്കിടെക്ടുമായിരുന്നു. സാധാരണക്കാര്‍ക്കായി ചിലവുകുറഞ്ഞ വീടുകള്‍ പണിയുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധപതിപ്പിച്ചിരുന്നു.
1972 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കിയും, 2006 ല്‍ പത്മവിഭൂഷന്‍ നല്‍കിയും ആദരിച്ചു. റോയല്‍ ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ച റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്‌സ് അദ്ദേഹത്തെ \'\'ഇന്ത്യയിലെ ഏറ്റവും ഉന്നതനായ വാസ്തുശില്‍പ്പി\'\' എന്നാണ് വിശേഷിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























