രാജ്യത്ത് ഇനിയും അടിയന്തിരാവസ്ഥയ്ക്കുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ലെന്ന് അഡ്വാനി

കേന്ദ്ര സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി. രാജ്യത്ത ഇനിയും അടിയന്തിരാവസ്ഥയ്ക്കുള്ള സാധ്യതയുണ്ട്. ഇത് തളളിക്കളയാന്‍ ആവില്ലെന്നും അഡ്വാനി വ്യക്തമാക്കി.
വിഭജനം ബ്രട്ടീഷ് ഭരണത്തിന്റെ സംഭാവനയാണെങ്കില്‍ അടിയന്തരാവസ്ഥ ഇന്ത്യ ഗവണ്‍മെന്റിന്റെ അപരാധമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയും നിയമ വ്യവസ്ഥയും ശക്തമാണെ്, പക്ഷേ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളും ശക്തമാണെന്നും അഡ്വാനി ചൂണ്ടിക്കാട്ടി. അടിയന്തിരാവസ്ഥയുടെ 40 വാര്‍ഷികത്തിനോടനു ബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആം ആദ്മി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അഡ്വാനി നടത്തിയത്. അസ്വസ്ഥകളില്‍ നിന്നുണ്ടായ ഒരു സര്‍ക്കാരാണ് ഡല്‍ഹിയിലേത്. അത്തരമൊരു സര്‍ക്കാരിന് കൂടുതല്‍ വികസനമെത്തിക്കാനാവില്ലനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം അഡ്വാനി പറഞ്ഞത് ശരിയാണെന്നും അടുത്ത അടിയന്തരാവസ്ഥ ഡല്‍ഹിയില്‍ നടപ്പാക്കാനാണോ ഉദ്ദേശിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























