Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിക്കെതിരെ അദ്വാനി രാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു പറയാനാകില്ലെന്ന് അദ്വാനി

19 JUNE 2015 07:58 AM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു പറയാനാകില്ലെന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ പരാമര്‍ശം കോണ്‍ഗ്രസ് ആയുധമാക്കുന്നു. അദ്വാനിയുടെ പരാമര്‍ശം പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ ആയുധമായി ഉപയോഗിക്കുമെന്നും ജിജെപി ഭയക്കുന്നുണ്ട്. നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ടാണു പരാമര്‍ശമെന്നു പ്രതിപക്ഷം ആരോപിച്ചതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അദ്വാനിയുടെ പരാമര്‍ശം ഏറ്റെടുത്തു മോഡിക്കെതിരെ രംഗത്തിറങ്ങി.
ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പരീക്ഷിച്ചു കൊണ്ടിരിക്കയാണെന്നാണു കേജ്‌രിവാള്‍ ആരോപിച്ചത്. അടിയന്തരാവസ്ഥ സാഹചര്യം എഴുതിത്തള്ളാനാകില്ലെന്ന അദ്വാനിയുടെ വിലയിരുത്തല്‍ ശരിയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. നിയമനസ്ഥലംമാറ്റ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ലഫ്.ഗവര്‍ണര്‍ നജീബ് ജങും നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണു ഡല്‍ഹിമുഖ്യമന്ത്രിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ബിഹാര്‍ സര്‍ക്കാര്‍ ദിവസവും അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അദ്വാനിയുടെ അഭിമുഖം മോഡിയുടെ രാഷ്ട്രീയത്തോടുള്ള പ്രതിഷേധമാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് അഷുതോഷ് പറഞ്ഞു. അദ്വാനിയുടെ പരാമര്‍ശം വ്യക്തികള്‍ക്കെതിരെയല്ലെന്നും സ്ഥാപനങ്ങളെ ഉദ്ദേശിച്ചാണെന്നും ബിജെപി വക്താവ് എം.ജെ.അക്ബര്‍ ന്യായീകരിച്ചു. അദ്വാനിയുടെ കാഴ്ചപ്പാടിനോടു ബഹുമാനമുണ്ടെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥാസാധ്യതകളൊന്നും കാണുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
അദ്വാനിയുടെ പരാമര്‍ശം മോഡദിക്കുള്ള സന്ദേശമായി കരുതുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് എം.ജി.വൈദ്യയും പ്രതികരിച്ചു. ജനാധിപത്യത്തെ അമര്‍ച്ച ചെയ്യാന്‍ തല്‍പരരായവര്‍ ശക്തരാണെന്നും പ്രമുഖ ഇംഗ്ലിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്വാനി മുന്നറിയിപ്പു നല്‍കിയിരുന്നു. പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ അടിയന്തരാവസ്ഥയ്ക്കുശേഷം എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നു കരുതുന്നില്ലെന്നും അദ്വാനി പറഞ്ഞു.
 അദ്വാനി പക്ഷക്കാരായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ലളിത് മോദി ബന്ധ വിവാദത്തില്‍ കുടുങ്ങിയിരിക്കെയാണ് അദ്വാനിയുടെ ഇടപെടല്‍. സുഷമ വിവാദത്തില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള അദ്വാനിയുടെ മാധ്യമതന്ത്രമാണ് അടിയന്തരാവസ്ഥാ പരാമര്‍ശമെന്ന വിലയിരുത്തലുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends