മെഡിക്കല്‍ പ്രവേശന പരീക്ഷ: സിബിഎസ്ഇയുടെ ഹര്‍ജി തള്ളി

മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ മൂന്ന് മാസത്തെ സാവകാശം വേണമെന്ന സിബിഎസ്ഇയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 17-നകം പരീക്ഷ നടത്തി ഫലപ്രഖ്യാപിക്കണമെന്നാണ് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാള്‍ ഉത്തരവിട്ടിരിക്കുന്നത്.
മറ്റ് നിരവധി പരീക്ഷകള്‍ നടത്താനുണ്‌ടെന്നും 6.5 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയ്ക്ക് തയാറെടുപ്പുകള്‍ നിരവധിയുണ്‌ടെന്നും സിബിഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നടപടി ക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി പരീക്ഷ നടത്താനാണ് കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചത്.
ഉത്തര സൂചിക ചോര്‍ന്നതിനെ തുടര്‍ന്നാണ് ആദ്യം നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. ഒരുകൂട്ടം പരീക്ഷാര്‍ഥികള്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഉത്തരസൂചിക മുന്‍കൂറായി ലഭിച്ച കുട്ടികളുടെ പരീക്ഷ മാത്രമേ റദ്ദാക്കാവൂ എന്ന് സിബിഎസ്ഇ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























