മുംബൈയില്‍ കനത്ത മഴ, ഗതാഗതം തടസ്സപ്പെട്ടു, താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍

രണ്ടാം ദിവസവും തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. ശക്തമായ മഴയില്‍ ട്രെയിന്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ മിക്ക സ്‌കൂളുകളും മുന്‍സിപ്പല്‍ കമ്മീഷണറുടെ നിര്‍ദേശ പ്രകാരം അടച്ചിട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിനെയും ലോക്കല്‍ ട്രെയിന്‍ സര്‍വീസിനെയും മഴ പ്രതികൂലമായി ബാധിച്ചു. ലോക്കല്‍ ട്രെയിനുകള്‍ നിലവില്‍ അന്ധേരി വരെയാണ് സര്‍വീസ് നടത്തുന്നത്. കല്യാണ്‍, സിഎസ്ടി തുടങ്ങിയ സ്‌റ്റേഷനുകളില്‍ നിന്നുളള ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനഗതാഗതം.
നഗരത്തില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെ 60.34 എംഎം മഴ ലഭിച്ചിട്ടുണ്ട്. വെളളിയാഴ്ചയും കനത്ത മഴ പെയ്തു. സിയോണ്‍ സബ്‌വേയിലും, ഡോംഗ്രി, മിലന്‍ സബ്‌വേ, മാഹിമിലെ ഇനോക്‌സ് ടവറിനു സമീപമുളള പ്രദേശങ്ങള്‍, അന്ധേരി തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായത് കാല്‍നടയാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്ത്തി.
ചെമ്പൂരില്‍ ഫയര്‍ എഞ്ചിനു മുകളില്‍ മരം വീണ് രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരുക്കുപറ്റി. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 19 മരങ്ങള്‍ കടപുഴകിവീണതായി റിപ്പോര്‍ട്ടുണ്ട്. എല്‍ബിഎസ് മാര്‍ഗില്‍ ഗോള്‍ഡന്‍ ഹോട്ടലിനു സമീപത്ത് വൈദ്യുതാഘാതമേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























