സുഷമ സ്വരാജും വസുന്ധരാ രാജെയും രാജിവെയ്ക്കില്ല, ഇരുവര്‍ക്കും ബിജെപിയുടെ പിന്തുണ

ലളിത് മോദി വിവാദത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും രാജിവയ്ക്കില്ല. പെട്ടെന്ന് നടപടിയെടുക്കേണ്ടതില്ലെന്ന ആര്‍എസ് എസ് നേതൃത്വത്തിന്റെ തീരുമാനമാണ് ഇരുവരെയും തുണച്ചത്. എന്നാല്‍ ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമാണ് എന്ന നിലപാടിലാണു ബിജെപി കേന്ദ്രനേതൃത്വം. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ലളിത്മോഡി വിവാദം ഉയര്‍ത്തുമെന്ന് ബിജെപിക്കറിയാം. എന്നാല്‍ ഇരുവരും രാജിവെച്ചാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനേ സാധിക്കുവെന്ന ആര്‍എസ്എസിന്റെ വിലയിരുത്തലാണ് സുഷമാ സ്വരാജിനും വസുന്ധരാ രാജെക്കും തുണയായ്.
വസുന്ധര രാജെയ്ക്കും മകന്‍ ദുഷ്യന്ത് സിങ്ങിനുമെതിരായ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമി ജയ്പൂരില്‍ മാധ്യമസമ്മേളനം നടത്തി പാര്‍ട്ടിയുടെ പിന്തുണ വ്യക്തമാക്കി. സുഷമ സ്വരാജിനുള്ള പിന്തുണ ബിജെപി നേരത്തേ വ്യക്തമാക്കിയിരുന്നു.
തനിക്കും മകനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച വിശദീകരണം കഴിഞ്ഞദിവസം വസുന്ധര രാജെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും ഫോണില്‍ അറിയിച്ചു. ദുഷ്യന്തിന്റെ കമ്പനികളില്‍ ലളിത് മോദി ഓഹരിനിക്ഷേപം നടത്തിയതല്ല, നല്‍കിയ വായ്പയ്ക്ക് ഈടായി ഓഹരി സ്വീകരിച്ചതാണെന്നു വസുന്ധര വിശദീകരിച്ചു. കുടുംബ സുഹൃത്തായ ലളിത് മോദിയുമായി അടുപ്പത്തിലായിരുന്ന കാലത്തു നടത്തിയ സാമ്പത്തിക ഇടപാടില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്നും വസുന്ധര അറിയിച്ചു.
സുഷമ സ്വരാജും വസുന്ധര രാജെയും നിയമപരമായോ സാങ്കേതികമായോ അഴിമതിയോ ക്രമക്കേടോ കാട്ടിയിട്ടില്ലെന്നു ബിജെപി വക്താവ് സുധാംശു ത്രിവേദി ന്യായീകരിച്ചു. ലളിത് മോദിയെ സഹായിക്കാനായി വസുന്ധര എഴുതിയതായി പ്രചരിക്കുന്ന കത്തില്‍ വസുന്ധരയുടെ കയ്യൊപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലളിത് മോദിയുമായുള്ള കുടുംബബന്ധങ്ങള്‍ വസുന്ധര ഒരിക്കലും മറച്ചുവച്ചിട്ടില്ലെന്നും സുധാംശു ത്രിവേദി പറഞ്ഞു. ദുഷ്യന്ത് സിങ്ങിന്റെ കമ്പനി ഇടപാടുകളില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്നും ആദായനികുതി റിട്ടേണില്‍ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ലളിത് മോദിയെ സുഷമ സ്വരാജ് സഹായിച്ചുവെന്നു പാര്‍ലമെന്റില്‍ ആരോപണമുയര്‍ന്നാല്‍ ലളിത് മോദിയെയല്ല, അദ്ദേഹത്തിന്റെ അര്‍ബുദബാധിതയായ ഭാര്യയെ സഹായിക്കാനാണു സുഷമ ശ്രമിച്ചതെന്നാകും ബിജെപിയുടെ വിശദീകരണം.
ലളിത് മോദിയെ സഹായിക്കാനായി താനെഴുതിയതായി പറയപ്പെടുന്ന കത്തിനെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നാണു വസുന്ധര കേന്ദ്രനേതാക്കളെ അറിയിച്ചത്. വസുന്ധരയുടെ വിശദീകരണത്തെ കുറിച്ച് അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും ചര്‍ച്ചചെയ്ത ശേഷമാണു പരസ്യമായി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























