ഗുഡ്ഗാവില്‍ ഇരുപത്തിരണ്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ഗുഡ്ഗാവിലെ സുശാന്ത് ലോകിലുള്ള ഗസ്റ്റ് ഹൗസില്‍ വച്ച് ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ചയാണ് സംഭവം.
വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതായി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജേഷ് കുമാര്‍ പറഞ്ഞു. കപില്‍ എന്നയാളും അയാളുടെ കൂട്ടാളികളും ചേര്‍ന്നാണ് യുവതിയെ ഉപദ്രവിച്ചത്. കപിലിനെ തനിക്കറിയാമെന്നും സംഭവദിവസം അയാളെ മാര്‍ക്കറ്റില്‍ വച്ച് കണ്ടിരുന്നെന്നും അവിടെ നിന്നാണ് ഗസ്റ്റ് ഹൗസിലേക്ക് പോയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. അവിടെ വച്ച് കപിലിന്റെ ആറ് കൂട്ടാളികളും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇതു വരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























