മോഡി നടത്തുന്ന ശ്രമങ്ങള്‍ക്ക് അംഗീകാരം, യോഗയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പിന്തുണ

യോഗയെ ജനകീയമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പിന്തുണ. ഐക്യരാഷ്ട്ര സഭ യോഗയെ പിന്തുണച്ചത് കണക്കിലെടുത്താണ് ആരോഗ്യ സംഘടനയുടെ തീരുമാനം. ഇതോടെ പൊതുജനാരോഗ്യത്തിന്റെ ഭാഗമായി യോഗയും ലോകം മുഴുവന്‍ നിറയും.
രോഗ പ്രതിരോധ ശക്തികൂട്ടുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളുടെ നിയന്ത്രണത്തിനും യോഗ ഉത്തമമാണ്. വേദ കാലത്ത് പിറവി കൊണ്ട യോഗയെ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും കൂടുതല്‍ പ്രധാന്യം നല്‍കണം. ആഗോള ആരോഗ്യ സംരക്ഷണത്തിന് ശാസ്ത്രീയാടിത്തറയുള്ള യോഗ ഉത്തമ മാര്‍ഗ്ഗമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയുമായി സഹകരിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ യോഗയില്‍ നടത്താനാണ് തീരുമാനം.
നേരത്തെ ജൂണ്‍ 21 ലോക യോഗാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപടിച്ചാണ് പുതിയ തീരുമാനം. യോഗയെ ആരോഗ്യ സംരക്ഷണത്തിന് എന്ന മുദ്രാവാക്യവുമായി പ്രചരിപ്പിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. ഇതോടെ വെറുമൊരു അന്താരാഷ്ട്ര ദിനത്തിനപ്പുറം ഇന്ത്യന്‍ വ്യായാമ മുറയുടെ പ്രസക്തി ലോകത്ത് നിറയും. ആരോഗ്യ പഠനത്തിന്റെ കരിക്കുലത്തിലേക്ക് യോഗയെ കൊണ്ടു വരുന്നതും പരിഗണനയിലാണ്. ആധുനിക ലോകത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് യോഗ സമഗ്ര പരിഹാരമാണെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.
ജീവിത ശൈലീ രോഗങ്ങള്‍ക്ക് അത്യുത്തമമാണ് യോഗയെന്ന ഇന്ത്യയുടെ തിരിച്ചറിവ് അങ്ങനെ ലോകവും അംഗീകരിക്കുകയാണ്. വേദകാലത്ത് ഭാരതീയ സമൂഹം കൈവരിച്ച സമാനതകളില്ലാത്ത അറിവിനുള്ള അംഗീകാരമാണ് ഐക്യരാഷ്ട്ര സഭയ്ക്ക് പിന്നാലെ ലോകാരോഗ്യസംഘടനയുടെ നിലപാടും. യോഗയെ ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനും കരുത്തു പകരുന്നതാണ് ഇത്. ആത്രയിറ്റീസ്. ഹൃദ് രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും യോഗ മികച്ച പ്രതിവിധിയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























