Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

തെലങ്കാനയിൽ ബോംബിട്ട് രാജശേഖര റെഡ്ഡിയുടെ മകൾ... അടുത്ത നിയമസഭാ ശർമിളയ്ക്ക് സ്വന്തം... കോരിത്തരിച്ച് ജനങ്ങൾ...

11 APRIL 2021 11:04 AM IST
മലയാളി വാര്‍ത്ത

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു. വൈഎസ്ആറിന്റെ ജന്മദിനമായ ജൂലൈ എട്ടിനു തെലങ്കാനയിൽ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ആന്ധ്രയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി കൂടിയാണു ശർമിള. 2023ൽ നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു ശർമിളയുടെ നീക്കങ്ങൾ. ശർമിളയുടെ തീരുമാനത്തെ അമ്മ വൈ.എസ്. വിജയലക്ഷ്മി പിന്തുണച്ചിരുന്നു. ‘തെലങ്കാനയിലെ ജനങ്ങളെ സേവിക്കാനുള്ള മകളുടെ തീരുമാനം സന്തോഷമുണ്ടാക്കുന്നു.

പിതാവിനെ പോലെ കരുത്തുള്ളവളാണു മകളും’ എന്നാണ് വിജയലക്ഷ്മി പറഞ്ഞത്. തെലങ്കാനയിൽ സജീവമാകുന്നെന്ന സഹോദരിയുടെ പ്രഖ്യാപനത്തോടു ജഗൻ മോഹൻ റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖമ്മത്തെ പവിലിയന്‍ മൈതാനത്ത്‌ നടന്ന സങ്കല്‍പ്പ സഭയിലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ശർമ്മിള പ്രഖ്യാപിച്ചത്.

കോവിഡ്‌ വ്യാപനം തടയാനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ്‌ ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച്‌ സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ ശക്‌തികേന്ദ്രമായിരുന്നു എന്നതു പരിഗണിച്ചാണ്‌ ‍ഖമ്മം തന്‍റെ ശക്തി പ്രകടനത്തിന് ശര്‍മ്മിള വേദിയാക്കിയത്.

‘സിങ്കം സിംഗിളാ താന്‍ വരുവേന്‍’ എന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ സിനിമയിലെ സൂപ്പർഹിറ്റ് ഡയലോഗ് പറഞ്ഞാണു ശർമിള പാർട്ടിയുടെ പ്രഖ്യാപന വാർത്ത പുറത്തുവിട്ടത്. ഇപ്പോൾ തെലങ്കാനയിൽ രാജശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതിയാണ് (ടിആർഎസ്) സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഇവിടെ ദുർബലമാണ്.

സംസ്ഥാനത്തു കളം പിടിക്കാനുള്ള ശ്രമത്തിലാണു ബിജെപി. കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാജശേഖര റെഡ്ഡി 2004 മുതൽ 2009 വരെ അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 2009ൽ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. 2014ൽ ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം തെലങ്കാനയിലെ വൈഎസ്ആർ അനുയായികൾ പ്രവർത്തിക്കാൻ അവസരമില്ലാതെ വിഷമത്തിലായിരുന്നു.

പുതിയ പാർട്ടി പ്രഖ്യാപനത്തെ ആവേശത്തോടെയാണ് അവർ കാണുന്നത്. ‘തെലങ്കാനയിൽ രാജശേഖര റെഡ്ഡിയുടെ ഭരണം ഇല്ല. അത് എന്തു കൊണ്ട് കൊണ്ടുവന്നുകൂടാ? ജഗൻ മോഹൻ ആന്ധ്രയിൽ പ്രവർത്തിക്കുന്നു, ഞാൻ തെലങ്കാനയിലും എന്നാണ് ശർമിള പറഞ്ഞത്. തെലങ്കാന രാഷ്​ട്ര സമിതി, ബി.ജെ.പി, കോൺഗ്രസ്​ എന്നിവരുമായൊന്നും ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന്​ ഷർമിള പറഞ്ഞു.


തെലങ്കാനയിൽ വൈഎസ്ആർ കോൺഗ്രസ് ഉണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 2019ലെ തിരഞ്ഞെടുപ്പിൽ ശർമിളയും അമ്മ വിജയലക്ഷ്മിയും വൈഎസ്ആർ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ജഗൻ അധികാരത്തിലേറിയ ശേഷം ശർമിള പൊതുരംഗത്തു നിന്ന് വിട്ടു നിന്നിരുന്നു.

ജഗൻ ജയിലിൽ ആയിരുന്ന സമയത്ത് ശർമിള നടത്തിയ പദയാത്ര ആവേശം സൃഷ്ടിച്ചിരുന്നു. തെലങ്കാനയിൽ കോൺ​ഗ്രസിന്‍റെ തകർച്ചയോ​ടെ ശൂന്യമായ പ്രതിപക്ഷത്തിന്‍റെ ഇടത്തിലേക്ക്​ കടന്നുകയറാനാണ്​ ശർമിളയുടെ ശ്രമം. നിലവിൽ വലിയ രാഷ്​ട്രീയ സ്വാധീനമില്ലാത്ത റെഡ്​ഢി സമുദായം കൂടെ നിൽക്കുമെന്നാണ്​ ശർമിള ​പ്രതീക്ഷിക്കുന്നത്​. ടി.ആർ.എസ്​ സർക്കാറിനെതിരെ ഏപ്രിൽ 15ന്​ ശർമിള സത്യഗ്രഹമിരുന്നിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (1 hour ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (1 hour ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (1 hour ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (1 hour ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (1 hour ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (2 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (2 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (2 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (2 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (3 hours ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (3 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (3 hours ago)

പവന് 5240 രൂപയുടെ കുറവ്  (3 hours ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends