യോഗാദിനാചരണം: ഇന്ത്യ നേടിയത് രണ്ട് ലോകറെക്കോഡുകള്‍

യോഗം ദിനം വളരെ ആവേശത്തോടെയാണ് ഇന്ത്യയിലെ ഓരോ ജനങ്ങളും ഇന്നലെ കണ്ടതും ചര്‍ച്ച ചെയ്തതും. ജീവിതത്തില്‍ യോഗ ഇല്ലാതെ ഇനിയൊന്നും പറ്റില്ലെന്നായി. ലക്ഷകണക്കിന് ജനങ്ങളാണ് യോഗാദിനാചരണത്തില്‍ പങ്കെടുത്തത്. ഇന്നലെ രാജ്പഥില്‍ നടന്ന യോഗാഭ്യാസപരിപാടിയിലൂടെ ഇന്ത്യ രണ്ട് ലോക റെക്കോഡുകള്‍ നേടി.
ഒരേ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുവെന്ന റെക്കോഡും മറ്റൊന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി ഏറ്റവുമധികം വിദേശപൗരന്‍മാരെ ഒരേസമയം അണിനിരത്തി എന്ന റെക്കോഡുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ റെക്കോഡുകള്‍ സ്വന്തമാക്കിയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍കോ ഫ്രിഗറ്റി ഔദ്യോഗികമായി അറിയിച്ചു.
35,985 പേരാണ് രാജ്പഥില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. 84 രാജ്യങ്ങളില്‍ നിന്നായി ഏറ്റവുമധികം വിദേശ പൗരന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്പഥില്‍ യോഗപരിപാടിക്ക് നേതൃത്വം നല്‍കിയത്. അമേരിക്ക, ഫ്രാന്‍സ് തുടങ്ങി 170ഓളം രാജ്യങ്ങളില്‍ യോഗാദിനാചരണവുമയി ബന്ധപ്പെട്ട് പരിപാടികള്‍ നടന്നു. ഇന്ത്യയുടെ ആഹ്വാനപ്രകാരമാണ് ജൂണ്‍ 21 ലോക യോഗാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























