Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ രംഗത്ത്.... നാലാം ഘട്ട പോളിംഗ് നടക്കുന്നതിനിടെ നാലുപേരുടെ മരണത്തിനിടയായ സംഭവത്തിലാണ് നടപടി, സീതാല്‍കുച്ചിയില്‍ മമത നടത്തിയ പ്രകോപനമാണ് വ്യാപക അക്രമത്തിലേക്ക് നീങ്ങിയതെന്ന് എഫ്.ഐ.ആറില്‍

17 APRIL 2021 11:59 AM IST
മലയാളി വാര്‍ത്ത

വോട്ടെടുപ്പ് ഓരോ ഘട്ടം പിന്നിടുമ്പോഴും തൃണമൂലിന് കടുത്ത ആശങ്കയാണ് ഉള്ളത് .മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള അതിശക്തമായ പോരാട്ടമാണ് തൃണമൂലും ബി ജെ പിയും തമ്മില്‍ നടന്നുവരുന്നത് .

ഒരു ജീവന്‍ മരണ പോരാട്ടമായി മമത ഇതിനെ വിലയിരുത്തുന്നുമുണ്ട് .ഇക്കുറി ബി ജെ പിയോട് അടിയറവു പറഞ്ഞാല്‍ പിന്നെ തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ തൃണമൂല്‍ നിലംപരിശാകും എന്ന ഭീതിയാണ് മമതയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് .



പ്രീ പോള്‍ സര്‍വേകളില്‍ പലതിലും ബി ജെ പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നതും മമതയുടെ ഉറക്കം കെടുത്തുന്നു .ഇതിനിടയിലാണ് കൂനിന്മേല്‍ കുരു എന്ന തരത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക പ്രഹരം കൂടി ഉണ്ടായിരിക്കുന്നത് .

മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ രംഗത്തെത്തിയത് ഒരു രാഷ്ട്രീയ കോളിളക്കം തന്നെയാണ് . തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുവെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്.

 



നാലാം ഘട്ട പോളിംഗ് നടക്കുന്നതിനിടെ നാലുപേരുടെ മരണത്തിനിടയായ സംഭവത്തിലാണ് നടപടി.സീതാല്‍കുച്ചിയില്‍ മമത നടത്തിയ പ്രകോപനമാണ് വ്യാപക അക്രമത്തിലേക്ക് നീങ്ങിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.സിദ്ദിഖ് അലി മിയ എന്ന വ്യക്തിയാണ് മമതയ്ക്കെതിരെ കമ്മീഷനോട് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ തനിക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങളാണ് മമത നടപ്പാക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മമതയുടെ പ്രകോപനപരമായ പ്രസംഗം തൃണമൂല്‍ അണികളെ ഇളക്കിവിട്ടുവെന്നും പരാതിക്കാരന്‍ ഉന്നയിച്ചു.

 




മാത്രമല്ല വോട്ടു നേടാനായി ഗുരുതരവും കുറ്റകരവുമായ ഗൂഢാലോചനയാണ് മുഖ്യമന്ത്രി കൂടിയായ മമതാ ബാനര്‍ജി നടത്തിയത്. പൊതുപ്രസംഗങ്ങള്‍ അതിതീവ്രവും പ്രകോപനപരവുമാണ്.

കേന്ദ്രസേന കള്‍ക്കും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും നേരെ അക്രമം നടത്താന്‍ മമത ആഹ്വാനം ചെയ്തു. ഇസ്ലാമിക സമൂഹം താമസിക്കുന്ന മേഖലയില്‍ ഭീതി വിതച്ചതാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ വിശദമാക്കുന്നു.പോളിങ്ങിനോട് അനുബന്ധിച്ച് സ്ത്രീകളോട് പ്രത്യേക ആഹ്വാനവുമായി മമത രംഗത്തെത്തി.

 



നിങ്ങളെല്ലാ സ്ത്രീകളും പോളിംഗ് ബൂത്തിന് സമീപം നിലയുറപ്പിക്കണം. കയ്യില്‍ വടികളും ചൂലും, തവികളും, ചട്ടുകവുമൊക്കെ എടുക്കണം. എല്ലാവരും ഒരുമിച്ച് സുരക്ഷാ സൈനികരെ വളയണം.

സ്ത്രീകളായതിനാല്‍ നിങ്ങളെ അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല. ഈ ബഹളങ്ങള്‍ക്കിടയില്‍ മറ്റുള്ളവര്‍ വോട്ട് ചെയ്യണം എന്ന മമതയുടെ പ്രസംഗവും ലഘുലേഖയും പരാതിക്കാരന്‍ തെളിവായി സമര്‍പ്പിച്ചു.




 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (3 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (3 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (3 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (4 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (4 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (5 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (5 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (5 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (6 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (6 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (6 hours ago)

Malayali Vartha Recommends