Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണീരോടെ, നിസ്സഹായരായി ബന്ധുക്കളും മിത്രങ്ങളും..... ഡല്‍ഹിയില്‍ മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂര്‍ വരെയാണു പൊരിവെയിലത്തും ഇരുളിലും ഊഴവും കാത്ത്... ശ്മശാനങ്ങളില്‍നിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകള്‍...

28 APRIL 2021 06:35 AM IST
മലയാളി വാര്‍ത്ത

കണ്ണീരോടെ, നിസ്സഹായരായി ബന്ധുക്കളും മിത്രങ്ങളും..... ഡല്‍ഹിയില്‍ മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂര്‍ വരെയാണു പൊരിവെയിലത്തും ഇരുളിലും ഊഴവും കാത്ത്... ശ്മശാനങ്ങളില്‍നിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകള്‍...

ഒരുക്കിയ ചിതകളില്‍ കാര്‍മികന്റെ നിര്‍ദേശങ്ങള്‍ക്കു പകരം ജീവനക്കാരുടെ കോവിഡ് പ്രോട്ടോകോള്‍ തീരുമാന പ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍.

 




ഡല്‍ഹിയിലെ സുഭാഷ് നഗര്‍ ശ്മശാനത്തില്‍ സാധാരണ ഒരുദിവസം 40-50 മൃതശരീരങ്ങള്‍ വരുന്ന ഇവിടെ ചൊവ്വാഴ്ച ഉച്ചയോടെ മാത്രം എത്തിയത് എണ്‍പതിലധികം മൃതദേഹങ്ങളാണ്. പുലര്‍ച്ചെ തുടങ്ങിയതാണ്.

വിറകുവെട്ടുകാരനായ രാജ്പാല്‍ റായിയും കൂട്ടരും ഉച്ചയാകുമ്പോഴേക്കും തളര്‍ന്നു കഴിഞ്ഞു. വളരെ നല്ല യന്ത്രം ഉപയോഗിച്ചിട്ടുപോലും ജോലിഭാരം ഇരട്ടിയിലധികമാണിപ്പോഴെന്ന് റായി നിസ്സഹായനാവുന്നു. മുത്തശ്ശിയുടെ മൃതദേഹത്തിന് അന്ത്യകര്‍മങ്ങള്‍ യഥാവിധി ചെയ്യാനായില്ലെന്നതായിരുന്നു ശ്മശാനത്തിനു പുറത്തെ കസേരയിലിരുന്നു വിതുമ്പിയ കൗശിക് എന്ന യുവാവിന് പങ്കുവെക്കാനുണ്ടായിരുന്നത്.

 



ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലെയും സ്ഥിതിയിതാണ്. മൃതദേഹങ്ങളുടെ നീണ്ട വരി. ദഹിപ്പിക്കാന്‍ ആവശ്യത്തിന് തറകളില്ല.

ഗാസിപ്പുര്‍ ശ്മശാനത്തില്‍ വാഹനം പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകള്‍കൂടി പണിതു. വസീറാബാദില്‍ 10-ഉം. സീമാപുരിയിലും പാര്‍ക്കിങ് മേഖലയെ സംസ്‌കാരത്തിനായി ഉപയോഗിച്ചു തുടങ്ങി.

 



ഓക്‌സിജന്‍ ലഭ്യതയില്‍ അല്പം ആശ്വാസമുണ്ടെങ്കിലും ഡല്‍ഹിയില്‍ മരണനിരക്കിനു കുറവൊന്നുമില്ല. അതേസമയം ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ അടുത്ത മാസം 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

 

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുന്നത് തുടരുന്നതിനിടെയാണ് തീരുമാനം. തായ്ലന്‍ഡില്‍ നിന്ന് 18 ക്രയോജനിക് ടാങ്കറുകളും ഫ്രാന്‍സില്‍ നിന്ന് 21 ഓക്‌സിജന്‍ പ്ലാന്റുകളും ഇറക്കുമതി ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 



ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലമുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ സ്ഥിതി ഗണ്യമായി മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കും.

അടുത്ത ഒരുമാസത്തിനുളളില്‍ 36 പ്ലാന്റുകള്‍ ഡല്‍ഹി സര്‍ക്കാറും നിര്‍മിക്കുന്നുണ്ട്. ഇതില്‍ 21 പ്ലാന്റുകളാണ് ഫ്രാന്‍സില്‍ നിന്ന് വരുന്നത്. 15 എണ്ണം തദ്ദേശീയമായി നിര്‍മിക്കുന്നതാണെന്നും കേജരിവാള്‍.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (24 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

Malayali Vartha Recommends