Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

13 JUNE 2026 07:36 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപ്പാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. പനിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതിന് പിന്നാലെ പനിയും, മറ്റു പകര്‍ച്ചവ്യാധിയും വര്‍ദ്ധിക്കുകയാണ്. വ്യാപകമായി പടര്‍ന്ന വൈറല്‍ പനിഭേദമാകാന്‍ രണ്ടാഴ്ചയോളം എടുക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ പനി ബാധിതര്‍ക്ക് പ്രത്യേക വാര്‍ഡ് തുറന്നിട്ടുണ്ട്. ഒ.പിയില്‍ നീണ്ട ക്യൂകാരണം പലരും സ്വകാര്യ ആശുപത്രികളിലാണെത്തുന്നത്.

ആന്റീബയോട്ടിക്കിനു പുറമേ കുത്തിവെപ്പും രക്തപരിശോധനയും അടക്കം ചികിത്സക്ക് സ്വകാര്യ ആശുപത്രികളില്‍ നാലക്ക ബില്ലാകുമെന്നത് സ്‌കൂള്‍ തുറന്ന സമയത്ത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. പനി പടരുന്നതിനാല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറവാണ്.

വൈറല്‍ പനിക്കു പുറമേ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയും പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പനിബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം 12,000 കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് ചികിത്സ തേടിയത് 12441 പേരാണ്. ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 2365 പേരാണ് ജില്ലയില്‍ ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends