Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്ന് മാസത്തിനുള്ളിൽ 500 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും; ഡിആർഡിഓ വികസിപ്പിച്ച മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സാങ്കേതിക വിദ്യ നിലവിൽ കോവിഡ്-19 രോഗികൾ നേരിടുന്ന രൂക്ഷമായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സഹായകരമാകും;നിർണ്ണായക തീരുമാനവുമായി ഡിആർഡിഓ

28 APRIL 2021 03:13 PM IST
മലയാളി വാര്‍ത്ത

LCA തേജസ്സിന് വേണ്ടി ഡിആർഡിഓ വികസിപ്പിച്ച മെഡിക്കൽ ഓക്സിജൻ പ്ലാന്റ് (MOP) സാങ്കേതിക വിദ്യ നിലവിൽ കോവിഡ്-19 രോഗികൾ നേരിടുന്ന രൂക്ഷമായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സഹായകരമാകും.

ഒരു മിനിറ്റിൽ 1000 ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള (LPM) ഓക്സിജൻ പ്ലാന്റ് ഒരു ദിവസം 195 സിലിണ്ടറുകൾ ചാർജ് ചെയ്യും. 5 LPM എന്ന ഫ്ലോ റേറ്റിൽ 190 രോഗികൾക്ക് ഇതുമൂലം ഓക്സിജൻ നൽകാൻ സാധിക്കും.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ബംഗളുരു, ട്രൈഡന്റ് ന്യൂമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, കോയമ്പത്തൂർ എന്നിവർക്ക് MOP സാങ്കേതിക വിദ്യ കൈമാറി കഴിഞ്ഞു. ഈ രണ്ട് കമ്പനികൾ രാജ്യത്തുടനീളം വിവിധ ആശുപത്രികളിൽ 380 പ്ലാന്റുകൾ സ്ഥാപിക്കും.

CSIR-ഇൻറ്റെ ഡെറാഡൂണിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, വ്യവസായങ്ങളുമായി സഹകരിച്ഛ് 500 LPM ശേഷിയുള്ള 120 പ്ലാന്റുകളും സ്ഥാപിക്കും.

എം‌ഒ‌പി സാങ്കേതികവിദ്യ ഉപയോഗിച്ച്, മറ്റ് സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്നതിനെ ആശ്രയിക്കാതെ ചെലവ് കുറഞ്ഞ രീതിയിൽ ആശുപത്രികളിൽ തന്നെ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ആശുപത്രികൾക്ക് ഇത് ഗുണം ചെയ്യും.

അതേ സമയം രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 14.78 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 21,18,435 സെഷനുകളിലായി 14,78,27,367 വാക്സിൻ ഡോസ് വിതരണം ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 102-മത് ദിവസം (ഏപ്രിൽ 27 , 2021) 25,56,182 ഡോസ് വാക്സിൻ വിതരണം ചെയ്തു.

രാജ്യത്ത് ഇതുവരെ 1,48,17,371 പേർ രോഗ മുക്തരായി. 82.33% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 2,61,162 പേർ രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,60,960 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തിസ്ഗഢ് , പശ്ചിമ ബംഗാൾ , തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.59 ശതമാനവും.

മഹർഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 66,358 . ഉത്തർപ്രദേശിൽ 32,921 ഉം കേരളത്തിൽ 32,819 കേസുകളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 29,78,709. ആയി.

ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.55 % ആണ്. ദേശീയ മരണനിരക്ക് കുറയുന്നു, നിലവിൽ ഇത് 1.12% ആണ്.. കഴിഞ്ഞ 24 മണിക്കൂറിൽ 3,293 മരണം റിപ്പോർട്ട് ചെയ്തു.

ഇവയിൽ 78.53 %വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-895. ഡൽഹിയിൽ 381 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (23 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

Malayali Vartha Recommends