Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കണ്ടിട്ടുള്ളതില്‍ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഈ ചെറിയ ദ്വീപ്! ഭരണപരമായ അനീതികള്‍ പൗരന്മാര്‍ക്ക് ദുരിതം നല്‍കിയിരിക്കുകയാണ്; ലക്ഷദ്വീപിന് പിന്തുണയുമായി ഫുട്ബാള്‍ താരം സി.കെ വിനീത്

24 MAY 2021 04:58 PM IST
മലയാളി വാര്‍ത്ത

മലയാളികൾ നെഞ്ചോടു ചേർത്തുനിർത്തുന്ന ലക്ഷദ്വീപി​െൻറ സമാധാന ജീവിതം തകർത്ത്​ മോദിയുടെ വിശ്വസ്​തനായ പുതിയ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേൽ നടപ്പാക്കിയ കരിനിയമങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിക്ഷേധമാണ് അരങ്ങേറുന്നത്.

ഇപ്പോഴിതാ, പ്രഫുൽ പട്ടേലിന്റെ നടപടികള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ഫുട്ബാള്‍ താരം സി.കെ വിനീത്. ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് താരം ട്വിറ്ററിലൂടെ ചോദിക്കുകയായിരുന്നു.

ലക്ഷദ്വീപില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച്‌ ആര്‍ക്കെങ്കിലും അറിയാമോ? ഞാന്‍ കണ്ടിട്ടുള്ളതില്‍ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഈ ചെറിയ ദ്വീപ്. പക്ഷേ, ഭരണപരമായ അനീതികള്‍ പൗരന്മാര്‍ക്ക് ദുരിതം നല്‍കിയിരിക്കുകയാണ് - എന്നാണ് വിനീത് ട്വീറ്റ് ചെയ്തത്.

 

അതേഅസമയം, മലയാളികൾ ലക്ഷ്വദീപിൽ നടക്കുന്ന പ്രതിക്ഷേധത്തിൽ പങ്കുചേരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ആ കത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്.


പ്രിയ മലയാളി സുഹൃത്തുക്കളെ,

കോർപറേറ്റ്​ താൽപര്യങ്ങ​ൾക്കൊപ്പം നിൽക്കുന്ന കുടില ബുദ്ധിയായ അഡ്​മിനിസ്​ട്രേറ്റർ ബി.ജെ.പിയുടെ പ്രഫുൽ ഖോഡ ഏതു നിമിഷവും ഇൻറർനെറ്റ്​ ബന്ധം വിഛേദിക്കുമെന്നതിനാൽ ഇനിയും നിങ്ങളുമായി വാട്​സാപിൽ ചാറ്റ്​ ചെയ്യാനാകുമെന്ന്​ തോന്നുനില്ല.

മനോഹാരിത തുടിച്ചുനിൽക്കുന്ന ലക്ഷദ്വീപ്​ ദ്വീപ്​ കൂട്ടങ്ങളെ കുറിച്ച്​ നിങ്ങൾ കേട്ടിട്ടുണ്ടാകും. പൃഥ്വീരാജി​െൻറ മലയാള സിനിമ അനാർകലി കണ്ടിട്ടുമുണ്ടാകും. ആ ദൃശ്യവിസ്​മയം സമ്പൂർണമായി മാറ്റിവരക്കപ്പെടാൻ പോകുകയാണ്​. ഇന്ത്യ മറ്റൊരു കശ്​മീരി​െൻറ പിറവിക്ക്​ സാക്ഷിയാകാൻ പോകുന്നു​. നിരപരാധികളായ ഗോത്ര വർഗത്തി​െൻറ കൂട്ടക്കൊലയോ, ലക്ഷദ്വീപിലെ മനുഷ്യർക്കുമേൽ തുല്യതയില്ലാത്ത മനുഷ്യാവകാശ നിഷേധങ്ങളോ രാജ്യം നേരിട്ട്​ അനുഭവിക്കാൻ​ പോകുന്നു.

നിസ്സഹായരാണ് ഞങ്ങൾ. സഹായിക്കാനോ നയിക്കാനോ ആരുമില്ലാത്ത അവസ്​ഥ. ഏക ധൈര്യം ദൈവത്തി​െൻറ സ്വന്തം നാടുണ്ട്​ ചാരെയെന്നതാണ്​. അവിടെ ജനാധിപത്യ ബോധമുള്ള കുറെ മനുഷ്യർ ജീവിക്കുന്നു. ശക്​തമായ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു കക്ഷി ഭരിക്കുന്നു. കരുത്തുള്ള പ്രതിപക്ഷം നിലനിൽക്കുന്നു. ജീവിക്കുന്നവരിൽ മഹാഭൂരിപക്ഷവും സാക്ഷരതയുള്ളവർ. എന്തെങ്കിലും സംഭവിച്ചാൽ പിന്തുണക്കാൻ നിങ്ങളുമുണ്ടാകുമെന്നാണ്​ മലയാളികളിൽ ഞങ്ങളുടെ പ്രതീക്ഷ. കാരണം അവർ മാത്രമാണ്​ ഫാഷിസത്തിന്​ ഇനിയും കീഴടങ്ങാത്തവർ.

ഇന്നലെ ഇറക്കിയ ഉത്തരവ്​ പശുവിൻ പാൽ വിതരണം നിർത്തിവെക്കാനാണ്​. പകരം ഒരു ഗുജറാത്തി കമ്പനിയെ കൊണ്ടുവന്ന്​ അവർ നൽകുന്നത്​ കുടിക്കണ​മത്രെ. യഥാർഥത്തിൽ, ലക്ഷദ്വീപ്​ ഒരു​ വരണ്ട മണ്ണാണ്​, അവിടെ മദ്യത്തി​െൻറ ഉപഭോഗവും വിൽപനയും നിരോധിക്കപ്പെട്ടതുമാണ്​. ഇനി മുതൽ യാത്രാകപ്പലുകളിൽ വരെ മദ്യം വിളമ്പാൻ അനുമതി നൽകിയിരിക്കുന്നു.

നേരത്തെ പറഞ്ഞ സിനിമയിൽ നായകൻ ​പൃഥ്വീരാജ്​ പിടികൂടാൻ കുറ്റകൃത്യങ്ങളില്ലാതെ അടഞ്ഞുകിടക്കുന്ന ജയിൽ കണ്ട്​ അമ്പരക്കുന്നുണ്ട്​. പക്ഷേ, പ്രഫുൽ ചെയ്​തത്​ നിങ്ങൾ അറിയണം, ഒരു കുറ്റകൃത്യവും റിപ്പോർട്ട്​ ചെയ്യപ്പെടാത്ത ദ്വീപിൽ ഗുണ്ടാ നിയമം നടപ്പാക്കുകയാണത്രെ. നിയമ പ്രകാരം ഒരു അന്വേഷണവുമില്ലാതെ ഒരു ലക്ഷദ്വീപ്​ നിവാസിയെ അറസ്​റ്റ്​ ചെയ്​ത്​ ഒരു വർഷം വരെ ജയിലിലടക്കാം. ഇത്രയും ഭീകരമാണ്​ കാര്യങ്ങൾ.

നിങ്ങളുടെ കരങ്ങൾ പിടിച്ച്​ നെഞ്ചു തൊട്ട്​ കെഞ്ചുകയാണ്​, ഒപ്പമുണ്ടാകണം. എങ്ങനെ പ്രതികരിക്കണെമന്ന്​ ഒരു പിടിയും കിട്ടുന്നില്ല. പക്ഷേ, ഇത്​ ഞങ്ങൾ പിറന്ന മണ്ണാണ്​. ഇവിടെയാണ്​ ഞങ്ങൾ വളർന്നത്​, ഇനി ഇവിടെ തന്നെ മരിക്കുകയും ചെയ്യും. പക്ഷേ, കൊല്ലപ്പെടാനല്ല, സാധാരണ മരണമാണ്​ വേണ്ടത്​.

എന്ന്​,

ലക്ഷദ്വീപിലെ പാവം നിരപരാധികളായ പൗരന്മാർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (37 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (55 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 hours ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (4 hours ago)

Malayali Vartha Recommends