ലക്ഷദ്വീപ് = കാശ്മീർ..! ഇതാണോ ലക്ഷ്യമിടുന്നത്..! പിന്നിലെ സത്യമെന്താണ്? പിന്തുണച്ച് നിരവധി പ്രമുഖരും...

മലയാളികൾ നെഞ്ചോടു ചേർത്തു നിർത്തുന്ന പ്രകൃതി സൗന്ദര്യത്താൽ സൗമിനിയായ ലക്ഷദ്വീപിെന്റെ സമാധാന ജീവിതം തകർക്കുന്ന തരത്തിൽ മോദിയുടെ വിശ്വസ്തനായ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കിയ നിയമങ്ങൾക്കെതിരെ പടരുന്ന പ്രതിഷേധത്തിനിടെ മലയാളികൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി പ്രതിഷേധം ശക്തമാണ്.
എന്നും ദ്വീപുകാർക്കൊപ്പം നിൽക്കുന്ന കേരളീയ സമൂഹം ദ്വീപിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കണമെന്നാവശ്യപ്പെട്ടാണ് എല്ലാ കോണിൽ നിന്നും അഭ്യഥ്യനകൾ വരുന്നത്.
സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാവുകയാണ് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ. ഇതിന് കരുത്ത് പകർന്ന് വി.ടി ബൽറാം അടക്കമുള്ള നേതാക്കളും രംഗത്ത് എത്തിയതോടെ രാഷ്ട്രീയപരമായും ലക്ഷദ്വീപ് സജീവമാവുകയാണ്.
2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേൽ എന്ന ബിജെപി നേതാവ് എത്തിയതോടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇവർ ആരോപിക്കുന്നു. അവിടുത്തെ ജനങ്ങളുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.
ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്.
എന്താണ് ശരിക്കും ലക്ഷദ്വീപിൽ സംഭവിക്കുന്നത്!
ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ കീഴിലായി.
എഴുപതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിൽ സർക്കാർ സർവ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികൾ. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.
ഈയടുത്ത കാലം വരെ ഒരാൾക്കുപോലും കോവിഡ് വരാതിരുന്ന ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ കോവിഡ് പ്രോട്ടോക്കോളുകൾ തോന്നിയ പോലെ അട്ടിമറിച്ചു. ഇന്ന് ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60 ശതമാനത്തിലധികമാണ്. മതിയായ വിദഗ്ദ ചികിത്സാ സൗകര്യങ്ങളില്ലാത്ത ദ്വീപിൽ ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
മദ്യരഹിത പ്രദേശമായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരു പറഞ്ഞ് മദ്യശാലകൾക്ക് അനുമതി കൊടുത്തു. തദ്ദേശവാസികളുടെ സാംസ്കാരിക സെൻസിറ്റിവിറ്റികളോട് പൂർണ്ണമായ അവഹേളനമായി ഇത് മാറുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടു വരുന്നതും. സ്കൂളിലെ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗൻവാടികൾ അടച്ചുപൂട്ടി.
CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ ലക്ഷദീപിൽ നിന്ന് എടുത്തു മാറ്റി.
ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത ദ്വീപിൽ, ജയിലുകളും പൊലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞു കിടക്കുന്ന മാതൃകാ പ്രദേശമായ സ്ഥലത്ത് അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.
രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തി.
ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനി മുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിർബന്ധിയ്ക്കാനും തുടങ്ങി.
ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി.
ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടാൻ ഉത്തരവ് വന്നും. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത് എന്ന് വ്യക്തമാണ്. മെയ് മാസത്തോടെ പശുക്കളെ മുഴുവൻ ലേലം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇതുകൂടതെ സ്വകാര്യ കമ്പനിക്ക് ലക്ഷദ്വീപിൽ പ്രൊഡക്ഷൻ പ്ലാൻ്റ് തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ പാൽ കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് പ്രധാന ആരോപണം.
ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന 190ഓളം താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ദ്വീപിൽ ഗോവധവും നിരോധിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെ സാമൂഹിക പ്രവർത്തകരടക്കമാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ടു മാത്രം ലക്ഷദ്വീപിൽ അടിച്ചേൽപ്പിച്ച നടപടികളിൽ ചിലത് മാത്രമാണിത്.
https://www.facebook.com/Malayalivartha

























