വിമാനത്തിനുള്ളിൽ ദമ്പതികളുടെ കോപ്രായം: കൊറോണക്കാലത്ത് ഇത്രയും അഹങ്കാരം പാടില്ല: ഒടുവിൽ തലയൂരി വിമാന അധികൃതർ: അന്തം വിട്ട തമിഴ്നാട്

കൊറോണക്കാലത്ത് ഇത്രയും വലിയ അഹങ്കാരം... കാണുന്നവരെല്ലാം കലിതുള്ളുന്നു...കോവിഡ വളരെയധികം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ഡോൺ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളിൽ തമിഴ്നാടും ഉണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ വിവാഹങ്ങൾ നടത്തുന്നതിന് കടുത്തനിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ നിയന്ത്രണങ്ങൾക്ക് പുല്ലുവില കല്പിക്കാതെ വിവാഹം നടന്നിരിക്കുകയാണ്. അതും ആകാശത്ത്....
വിമാനത്തിനുളളിൽ വിവാഹം നടത്തിയിരിക്കുകയാണ് മധുരയിലെ ദമ്പതികൾ. മധുരയിൽ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയിൽ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ വിവാഹിതരായത്. സംഭവം കമ്പനി വാദത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൊറോണക്കാലത്ത് വിമാനത്തിനുള്ളിലെ ഈ വിവാഹം വിവാദമായതോടെ തലയൂരാൻ നോക്കുകയാണ് വിമാന അധികൃതർ. വിമാനവിവാഹത്തെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞിരിക്കുകയാണ്.
മധുരയിൽ നിന്ന് ബെംഗളുരുവിലേക്കാണ് സ്പൈസ് ജെറ്റിന്റെ ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തിരുന്നത്. വിമാനത്തിൽ വധൂവരന്മാരെ കൂടാതെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പടെ 160 പേർ അടങ്ങുന്ന ഒരു സംഘം ഉണ്ടായിരുന്നു. വധൂവരന്മാരുടെ വേഷത്തിൽ തന്നെയായിരുന്നു രാകേഷും ദക്ഷിണയും അതിനുള്ളിൽ പ്രവേശിച്ചത്.
യാത്രാമധ്യേ വിമാനത്തിൽ വെച്ച് രാകേഷ് ദക്ഷിണയുടെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വരനും വധുവിനും ചുറ്റുമായി ബന്ധുക്കളായ സ്ത്രീകളും ക്യാമറാമാൻമാരും നിൽക്കുന്നത് കാണാം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് നടന്ന വിവാഹത്തിൽ പലരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പോലും പാലിക്കുകയോ ചെയ്തിട്ടില്ല.
'സ്പൈസ്ജെറ്റിന്റെ ചാർട്ടേഡ് ഫ്ളൈറ്റ് കഴിഞ്ഞ ദിവസമാണ് മധുരയിൽ നിന്ന് ബുക്ക് ചെയ്യുന്നത്. എയർപോർട്ട് അധികൃതർ ആകാശത്ത് വെച്ച് നടക്കുന്ന വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല.' എയർപോർട്ട് ഡയറക്ടർ പറഞ്ഞു. സംഭവം വിവാദമായതോടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്നാട് സർക്കാർ നിയന്ത്രിച്ചിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വിവാഹം നടന്നിരിക്കുന്നത്. മാത്രമല്ല കർശന നിയന്ത്രണങ്ങളാണ് തമിഴ്നാട് സർക്കാർ ലോക് ഡൗണിന് പിന്നാലെ സ്വീകരിച്ചു കൊണ്ടു വരുന്നത്. മാത്രമല്ല കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചെന്നൈയിൽ ഷൂട്ടിംഗ് നടത്തിയിരുന്ന ബിഗ് ബോസ് പോലും സർക്കാർ പൂട്ടിച്ചിരുന്നു. അതിനിടയിലാണ് അതേ തമിഴ്നാട്ടിൽ നിന്നും ഇത്തരത്തിൽ ഒരു കല്യാണ വാർത്ത പുറത്തുവരുന്നത്.
ഒരു സംഭവം അരങ്ങേറുമ്പോൾ കൊവിഡ് കാലത്ത് നടന്ന വ്യത്യസ്തമായ ചില കല്യാണങ്ങളെ കുറിച്ച് പറയാതെ പോകുന്നത് ശരിയാവില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിവാഹങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ശ്രദ്ധേയമായ ഒരു വിവാഹമായിരുന്നു
വിവാഹ ചേർന്നുനിന്ന് വരണമാല്യം അണിയിക്കുന്നതിന് പകരം സാമൂഹിക
അകലം പാലിച്ചു വിവാഹം കഴിഞ്ഞ ദമ്പതികൾ. ഇരുവരും മാലയിടുന്നത്. ഒരു മുളവടി ഉപയോഗിച്ചാണ് ഇരുവരും വരണമാല്യം പരസ്പരം അണിയിക്കുന്നത്. രണ്ടുപേരും മാസ്ക് ധരിച്ചിരുന്നു. മാത്രമല്ല ഈ സാഹചര്യത്തിൽ വരന് കോവിഡ് പോസിറ്റീവ് ആയതോടെ പിപിഇ കിറ്റ് ധരിച്ച് നടന്ന വിവാഹവും ഓർക്കുകയാണ്.
സുരക്ഷാവസ്ത്രം ധരച്ച് മറ്റു മൂന്നുപേരും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. ഇത്തരത്തിലുള്ള സാഹസികമായ വിവാഹവാർത്തകൾ കൊറോണക്കാലത്തെ അരങ്ങേറിയിരിക്കുന്ന തിനിടയിലാണ് തമിഴ്നാട്ടിൽ വിമാനത്തിനുള്ളിൽ നടന്ന വിവാഹം ഏറെ വിവാദമാവുന്നത്.
https://www.facebook.com/Malayalivartha

























