18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിനായി സ്പോട്ട് രജിസ്ട്രേഷന് നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍; ഇളവ് അനുവദിക്കുക സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളിൽ

18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിനായി സ്പോട്ട് രജിസ്ട്രേഷന് നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്മാര്‍ട്ട്ഫോണും ഇന്‍റര്‍നെറ്റും ലഭ്യമല്ലാത്തവര്‍ക്ക് കൂടി വേണ്ടിയാണ് പുതിയ മാറ്റം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിലവിലുള്ള രീതി തുടരും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് എടുത്തവര്‍ നിശ്ചയിച്ച ദിവസം എത്താത്തതുമൂലം വാക്സിന് പാഴാവുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രദേശത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് വേണം തീരുമാനമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. വാക്സിന് കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























