Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്:ഇതിന്റെ പിന്നിൽ ലക്ഷ്ദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്: വിമർശനമുയർത്തി അബ്ദുള്ളകുട്ടി

24 MAY 2021 06:29 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിൽ നടപ്പാക്കുന്ന പുതിയ നയങ്ങൾക്കെതിരേ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമായിരുന്നു. അതിനേക്കാളും വലിയ പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. ഇതിനോടകംതന്നെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ഈ വിഷയത്തിൽ ലക്ഷദ്വീപിനെ അനുകൂലിച്ച് പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മോദിയെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാടുകൾ അദ്ദേഹം അറിയിച്ചത്. കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

''ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്.ഇതിന്റെ പിന്നിൽ ലക്ഷ്ദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല.


പുതിയ അഡ്മിനിസ്റ്റേറ്റർ പ്രഫുൽ പട്ടേൽ ഗുജ്റാത്ത്കാരനാണ് എന്നാണ് ഇവരുടെ പ്രചരണം. അത് എങ്ങിനെയാണ് കുറ്റമാകുന്നത് ? മുമ്പ് കോൺഗ്രസ്സിന്റെ കാലത്ത് IAS,IPS ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്. മോദിജി,അതിന് ഒരു മാറ്റം വരുത്തി ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ്.
അതാണ് പ്രഫുൽ പട്ടേൽ

സ്ഥലം എം.പിക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോബിക്കും , അഴിമതിക്കാർക്കും ഈ അഡ്മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ 'ക്ലീൻ ലക്ഷദ്വീപ് ' പദ്ധതി നടപ്പിലാക്കി
കുട്ടികളും, സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി.ഈ ഒരറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ് പ്രഫുൽ പട്ടേൽ.

100 % മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്.ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് സയ് ദ് സാഹിബിന്റെ -കോൺഗ്രസ്സ് ഭരണകാലത്താണ്. മാംസം നിരോധിച്ചു. എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിഭ്യാസരംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത്. ബീഫ് മാത്രമല്ലല്ലോ മാംസാഹാരം. ചിക്കനും, മട്ടനും, പെടുമല്ലൊ?


പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം.അതും ശരിയാണ്.പാർലിമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജ്റാത്ത് കാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച്.. സെക്രട്ടറിയേറ്റ് അക്രമിച്ചു.
കലക്ടറേ ഘെരാവോ ചെയ്തു.അവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തു. ഇതിനൊക്കെ അഡ്മിനിസ്ട്രേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം!

മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ്.ഇതിൽ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും. സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരിത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും.


ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു
മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.ഇതൊക്കെയാണ് യാതാർത്ഥ്യം.
ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം.

ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ്സ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്.

ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല.ഇന്ന് ദീപിലെ ബി ജെ പി പ്രവർത്തക യോഗം വെർച്ചലായി
ചേർന്നു.പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു.അസത്യ പ്രചരണത്തെ അപലപിച്ചു''.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (35 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (53 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 hours ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (4 hours ago)

Malayali Vartha Recommends