ട്വിറ്റർ ഓഫീസില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ്; പോലീസ് നടപടി കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നതിനിടെ

കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നതിനിടെ ട്വിറ്ററിന്‍റെ ഓഫീസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ്. ഗുഡ്ഗാവിലേയും ലാഡോ സരായിലേയും ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. സാംബിത്രയുടെ ട്വീറ്റിന് ട്വിറ്റര്‍ നല്‍കിയ ടാഗാണ് റെയ്ഡിലേക്ക് നയിച്ചത്.
കോണ്‍ഗ്രസ് ടൂള്‍കിറ്റ് എന്ന പേരില്‍ ബി.ജെ.പി വക്താവ് സാംബിത് പാത്ര പ്രചരിപ്പിച്ച കത്തിന് ട്വിറ്റര്‍ മാനിപുലേറ്റഡ് ടാഗ് നല്‍കിയിരുന്നു. മെയ് 18നാണ് ഇതുമായി ബന്ധപ്പെട്ട സ്ക്രീന്‍ഷോട്ടുകള്‍ സാംബിത് പാത്ര ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്നും ഇതില്‍ ട്വിറ്റര്‍ ഇടപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന്‍റെ പ്രതികരണം.
ഇതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ രണ്ട് ഓഫീസുകളില്‍ ഡല്‍ഹി പൊലീസ് റെയ്ഡ്. സാംബിത് പാത്രയുടെ ട്വീറ്റ് എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസും ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























