രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് എന്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തു? ഖുശ്ബു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ജനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനാലാണ് കോവിഡ് രൂക്ഷമാകാന്‍ കാരണം. ലോക്ഡൗണ്‍ നിയമങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കമമെന്നും ഖുശ്ബു ട്വീറ്ററില്‍ കുറിച്ചു.
'നമ്മള്‍ ആളുകള്‍ നിരുത്തരവാദപരമായി പെരുമാറിയതിനാല്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ദയവുചെയ്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ വായിക്കൂ.' ഖുശ്ബു കുറിച്ചു.
തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനോട് സഹകരിക്കാന്‍ ജനങ്ങളോട് ഖുശ്ബു അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയത്. തൌസന്‍റ് ലൈറ്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ ഖുശ്ബു ദയനീയ പരാജയമാണ് നേരിട്ടത്.
https://www.facebook.com/Malayalivartha

























