ഇന്ത്യ-ഇസ്രായേല്‍ വിമാന സര്‍വിസ് പുനരാരംഭിക്കുന്നു; മേയ് 31ന് ന്യൂഡല്‍ഹിയില്‍നിന്ന് ആദ്യ വിമാനം സര്‍വിസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്

പ്രശ്നകലുഷിത സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യ-ഇസ്രായേല്‍ വിമാന സര്‍വിസ് പുനരാരംഭിക്കുന്നു. മേയ് 31ന് ന്യൂഡല്‍ഹിയില്‍നിന്ന് ആദ്യ വിമാനം സര്‍വിസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അറിയിച്ചു.
ജൂലൈ 31 വരെയുള്ള വിമാന സര്‍വിസുകളുടെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. മേയ് 21ന് ശേഷം ഇസ്രായേല്‍ വിസ അനുവദിച്ചവര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. മുമ്ബ് വിസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുമ്ബുള്ള കോവിഡ് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























