കോവിഡ് ബാധയേറ്റ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

കോവിഡ് ബാധയേറ്റ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. മുംബൈയില്‍ താമസിക്കുന്ന പരിയാരം സ്വദേശികളുടെ കുടുംബത്തിലെ ആറുപേര്‍ ഒരുമാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.
പടിഞ്ഞാക്കര വീട്ടില്‍ പരേതനായ പി.കെ. പോളിന്റെ ഭാര്യ സെലീന (88), മൂത്ത മകളും കൊട്ടേക്കാട് പല്ലന്‍ പൊറിഞ്ചുവിന്റെ ഭാര്യയുമായ വത്സ (64), രണ്ടാമത്ത മകളും പുതുക്കാട് പുളിക്കന്‍ വില്‍സന്റെ ഭാര്യയുമായ ഗ്രേയ്സി (62), മകന്‍ ജോളി (58), മകള്‍ വത്സയുടെ മകന്‍ ടോണി (36) പോളിന്റെ സഹോദരന്‍ ദേവസ്സി (86) എന്നിവരാണ് മരിച്ചത്.
എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, മരുന്ന് ലഭ്യമായിരുന്നില്ലെന്നാണ് നാട്ടില്‍ ലഭിച്ച വിവരമെന്ന് പരിയാരത്തുള്ള ബന്ധുക്കള്‍ പറഞ്ഞു.
വാക്‌സിനും ലഭിച്ചിരുന്നില്ല. വത്സ ഏപ്രില്‍ എട്ടിനും ടോണി 16-നും ദേവസ്സി 22-നും ഗ്രേയ്സി 24-നുമാണ് മരിച്ചത്. സെലീന മേയ് അഞ്ചിനും ജോളി 12-നും മരിച്ചു.
വത്സയുടെയും ഗ്രേയ്സിയുടെയും ഭര്‍ത്താക്കന്മാര്‍ക്കും മകന്‍ ജോളിയുടെ ഭാര്യ റീനയ്ക്കും ഇവരുടെ മകന്‍ റോണിക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി. മുംബൈയില്‍ അടുത്തടുത്തായാണ് ഇവരെല്ലാം താമസം. ടോണിക്കാണ് ആദ്യം കോവിഡ് വന്നത്. പിന്നീട് മറ്റുള്ളവര്‍ക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പോളും സഹോദരന്‍ ദേവസ്സിയും മുംബൈയിലേക്ക് ജോലിതേടി പോയത്. മുംബൈയില്‍ യുണൈറ്റഡ് മോട്ടോഴ്സിലായിരുന്നു ജോലി. മക്കളും മുംബൈയില്‍ ജോലിക്കാരായിരുന്നു. പോള്‍ ഏതാനും വര്‍ഷം മുമ്പ് മരിച്ചു.
മൂന്നുവര്‍ഷം മുമ്പ് സെലീന ഒഴികെയുള്ളവരെല്ലാം പോളിന്റെ സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരിയാരത്ത് വന്നിരുന്നു. ബന്ധുക്കളുടെ വീടുകളില്‍ ആഘോഷങ്ങള്‍ക്കും അവധിക്കും ഇവര്‍ നാട്ടിലെത്താറുണ്ട്.
"
https://www.facebook.com/Malayalivartha

























