ബാബാ രാംദേവ് നടത്തുന്ന പതഞ്ജലി ആയുര്‍വേദിന്‍റെ ഡയറി വിഭാഗം മേധാവി ബന്‍സാല്‍ കോവിഡ് ബാധിച്ചു മരിച്ചു ..അദ്ദേഹം അലോപ്പതി ചികിത്സ തേടിയതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പതഞ്ജലി

ബാബാ രാംദേവ് നടത്തുന്ന പതഞ്ജലി ആയുര്‍വേദിന്‍റെ ഡയറി വിഭാഗം മേധാവി കോവിഡ് ബാധിച്ചു മരിച്ചു.ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ തുടർന്നു ഈ മാസം 19നാണ് പതഞ്ജലി ഡയറി ഡിവിഷന്‍ വൈസ് പ്രസിഡന്‍റായ സുനില്‍ ബന്‍സാല്‍ (57) ആണ് വൈറസ് ബാധിച്ച് മരിച്ചത്.
അസുഖത്തെത്തുടർന്ന് അവസാന ദിവസങ്ങളിൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. ബന്‍സാല്‍ അലോപ്പതി ചികിത്സ തേടിയതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പതഞ്ജലി അറിയിച്ചു.
അലോപ്പതി ചികില്‍സയ്‌ക്കെതിരായ രാംദേവിന്‍റെ പ്രസ്താവന വിവാദമായതിനു പിന്നാലെയായിരുന്നു മരണം. ഇതോടെ ബന്‍സാലിന്‍റെ മരണവും വിവാദത്തിലായിരുന്നു. എന്നാല്‍ ബന്‍സാലിന്‍റെ ഭാര്യ രാജസ്ഥാന്‍ ആരോഗ്യ വകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയാണെന്നും അവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നതെന്നും പതഞ്ജലിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അലോപ്പതി ചികിത്സയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് നിരന്തരം ഭാര്യയോട് അന്വേഷിക്കാറുണ്ടായിരുന്നുവെന്നും പതഞ്ജലി വ്യക്തമാക്കി.
ഡയറി സയന്‍സില്‍ സ്പെഷ്യലിസ്റ്റായ ബന്‍സാല്‍ 2018 ജനുവരിയിലാണ് പതഞ്ജലിയില്‍ ചേരുന്നത്.. അലോപ്പതി ചികിത്സക്കെതിരെ ബാബാ രാംദേവ് രൂക്ഷമായ വിമർശനം ഉയർത്തിയത് വിവാദമായ സാഹചര്യത്തിലാണ് കോവിഡിനെ തുടർന്ന് പതഞ്ജലിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥൻ മരിച്ചതായ വിവരം പുറത്തു വരുന്നത്.
അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നുമായിരുന്നു രാംദേവ് ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടർമാരുടെ സംഘടനയായ െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് പൊതുജനങ്ങളെ ചികിത്സയിൽനിന്ന് അകറ്റുന്ന രാംദേവിനെ പിടിച്ച് തുറങ്കിലടക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
പതഞ്ജലി സംഘടിപ്പിച്ച കോവിഡ് ബോധവത്കരണ ചടങ്ങിൽ രാംദേവ് സംസാരിക്കുന്ന വിഡിയോ ആണ് വൈറലായത്. 'അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പിന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു.
ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചത്' -ബാബാ രാംദേവ് പറഞ്ഞു. ഇതിനെതിരെ രാജ്യത്തിന്‍റെ വിവിധ കോണുകളിൽനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒടുവില്‍ ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ രംഗത്തെത്തി
.
താങ്കൾ കോവിഡ് പോരാളികളെ മാത്രമല്ല,രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന് ഹർഷവർധൻ രാംദേവിന് അയച്ച കത്തിൽ പറഞ്ഞു.''അലോപ്പതിക്കെതിരെയുള്ള താങ്കളുടെ പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഇത് ഞാൻ ഫോണിലൂടെ പറഞ്ഞതാണ്.
ജീവൻ പണയം വെച്ച് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ദൈവങ്ങളാണ്.നിങ്ങൾ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ച് പ്രസ്താവന പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' -ആരോഗ്യമന്ത്രി കത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























