കോവിഡിന്റെ ഇന്ത്യൻ വകഭേദം എന്നുവിശേഷിപ്പിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തിന്റെ ലംഘനം: കോൺഗ്രസ് എം.പി ശശി തരൂരിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നിഷികാന്ത് ദുബേ

ബിജെപി നേതാവിന്റെ ആ കത്ത്..... അമ്പരന്ന് ശശി തരൂർ...സ്പീക്കർ ഓം ബിർലയ്ക്ക് മുൻപിൽ എത്തിയ ആ കത്തിൽ പറയുന്നത്...
കോൺഗ്രസ് എം.പി ശശി തരൂരിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നിഷികാന്ത് ദുബേ ആവശ്യപ്പെട്ടു . ഇക്കാര്യം ആവശ്യപ്പെട്ട് നിഷികാന്ത് ലോക്സഭ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതിയിരിക്കുകയാണ്.
ബി.1.617 നെ കോവിഡിന്റെ ഇന്ത്യൻ വകഭേദം എന്നുവിശേഷിപ്പിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തിന്റെ സർവ്വ സീമകളും ലംഘിക്കുന്നതാണെന്ന് നിഷികാന്ത് ആരോപിക്കുന്നു. രാജ്യത്തെ അപമാനിക്കാൻ ശത്രുരാജ്യങ്ങളെ തരൂരിന്റെ ട്വീറ്റ് സഹായിക്കുമെന്നും ദുബേ വ്യക്തമാക്കി . അതുകൊണ്ടുതന്നെ തരൂരിനെ എത്രയും വേഗം അയോഗ്യനാക്കണെമെന്നാണ് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു .
ലോകാരോഗ്യ സംഘടന തന്നെ അത്തരം ഒരു വകഭേദമില്ലെന്ന് പറഞ്ഞപ്പോഴാണ് ഇന്ത്യൻ പാർലമെന്റ് അംഗവും നയതന്ത്ര പരിചയവുമുള്ള തരൂർ,' ഇന്ത്യൻ വകഭേദം 'എന്ന പദം ഉപയോഗിച്ചത്.
ലോകാരോഗ്യ സംഘടന പോലും ബി.1.617 എന്നാണ് ഈ വകഭേദത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പോഴാണ് ഒരു എം.പി തന്നെ ഇന്ത്യക്കാരോട് അശാസ്ത്രീയമായ രീതിയിൽ വിവരങ്ങൾ പങ്കുവെച്ചത്. സർക്കാർ ഇതിനകം തന്നെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിന്ന് ഇന്ത്യൻ വകഭേദം എന്ന പദം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുള്ളപ്പോഴാണ് തരൂരിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം ഉണ്ടായതെന്നും നിഷികാന്ത് കത്തിൽ ആരോപിക്കുന്നു.
നേരത്തെ ഈ പ്രയോഗം നടത്തിയ സോഷ്യൽ മീഡിയ മാധ്യമങ്ങൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്തുവന്നിരുന്നു. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന പരാമർശം ഉൾപ്പെടുന്ന വാർത്തകളും പോസ്റ്റുകളും നീക്കംചെയ്യാനാണ് സാമൂഹികമാധ്യമ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. . വൈറസിന്റെ 'ഇന്ത്യൻ വകഭേദം' എന്നുപയോഗിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിവരസാങ്കേതിക മന്ത്രാലയം കമ്പനികൾക്ക് വെള്ളിയാഴ്ച കത്തയച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ B.1.617 വകഭേദം ആഗോളതലത്തിൽ ആശങ്കയുളവാക്കുന്നതായി മേയ് 11 ന് ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. എന്നാൽ ലോകാരോഗ്യസംഘടന 'B.1.1.617 വകഭേദം' എന്നു മാത്രമാണ് സൂചിപ്പിച്ചതെന്നും മാധ്യമങ്ങൾ അടിസ്ഥാനരഹിതമായി 'ഇന്ത്യൻ വകഭേദം' എന്ന് ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്രസ്താവന പുറത്തിറക്കിയിരുന്നു.
വൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന് പരാമർശിക്കുന്ന എല്ലാ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ കത്തിലെ നിർദേശം. B.1.617 വകഭേദം ഇന്ത്യൻ വകഭേദമാണെന്ന് ശാസ്ത്രീയാടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന പരാമർശിക്കുകയോ ആ വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് സംഘടന ചൂണ്ടിക്കാട്ടുകയോ ചെയ്തിട്ടില്ലെന്ന് കത്തിൽ പറയുന്നു
https://www.facebook.com/Malayalivartha
























