മെയ് 26 സോഷ്യല്‍ മീഡിയയ്ക്ക് നിര്‍ണായകം..പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി ഇന്ന് അവസാനിക്കുന്നു.... നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല എന്ന് റിപ്പോർട്ടുകൾ

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല എന്ന് റിപോർട്ടുകൾ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം നേരിടുമോയെന്ന ആശങ്ക ഉയരുന്നത്.;'
മെയ് 25 വരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് നല്‍കിയിരുന്ന സമയപരിധി. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.
പുതിയ ഐടി നിയമം നടപ്പിലാക്കാൻ 2021 ഫെബ്രുവരിയിൽ ണ് കേന്ദ്ര ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരുന്നു.. . ഇതിനായി മൂന്ന് മാസത്തെ കാലാവധിയും നൽകി. . അധികൃതര്‍ അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി മെയ് 25-നാണ് അവസാനിക്കുന്നത്. ഇതുവരെ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ കേന്ദ്ര ഐ.ടി മന്ത്രാലയം പറഞ്ഞ നിബന്ധനകൾ പാലിച്ചിട്ടില്ല
ഇതോടെയാണ് മെയ് 26-ാം തീയതി മുതല്‍ ഇവയ്ക്ക് വിലക്ക് ഉണ്ടായേക്കുമോയെന്ന ആശങ്കകള്‍ ഉയരുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ള ഏക സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. അങ്ങനെയെങ്കിൽ കൂ ഒഴിച്ചുള്ള സാമൂഹ്യ മാധ്യമങ്ങൾക്ക് പൂട്ട് വീഴുമെന്ന ആശങ്കയിലാണ് എല്ലാവരും
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്. എന്നാൽ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.
https://www.facebook.com/Malayalivartha
























