സുബോധ് കുമാര്‍ ജയ്സ്വാള്‍ സി.ബി.ഐ ഡയറക്ടര്‍ ആയേക്കും; ചീഫ് ജസ്റ്റീസ് എന്‍.വി രമണയുടെ കടുംപിടുത്തം കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടക്കാരെ പുറത്താക്കി; വൈ.സി മോദി, രാകേഷ് അസ്താനയും ലിസ്റ്റില്‍ നിന്നും പുറത്തായത് ഇങ്ങനെ

ചീഫ് ജസ്റ്റീസിന്റെ കടുംപിടിത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ പട്ടികയില്‍ നിന്നും പുറത്തായി. ഇതോടെ നിലവില്‍ മഹാരാഷ്ട്ര മുന്‍ ഡി.ജി.പി സുബോധ് കുമാര്‍ ജയ്സ്വാള്‍ പുതിയ സി.ബി.ഐ ഡയറക്ടര്‍ ആകാനാണ് സാധ്യത. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണയുടെ കടുംപിടുത്തം കേന്ദ്രം പ്രഥമ പരിഗണന നല്‍കിയിരുന്ന രണ്ട് പേര്‍ തെറിച്ചു.
വൈ.സി മോദി, രാകേഷ് അസ്താന എന്നിവരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. നിലവില്‍ മഹാരാഷ്ട്ര മുന്‍ ഡി.ജി.പി സുബോധ് കുമാര്‍ ജയ്സ്വാള്‍, എസ്.എസ്.ബി ഡി.ജി.പി കെ.ആര്‍ ചന്ദ്ര, ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ കൗമുദി എന്നിവരാണ് പട്ടികയലുള്ളത്. ഇതില്‍ സാധ്യത സിനീയറായ സുബോധ് കുമാര്‍ ജയ്സ്വാളിനാണ്.
വിരമിക്കാന്‍ ആറ് മാസത്തില്‍ താഴെ മാത്രം കാലാവധിയുള്ളവരെ പോലീസ് മേധാവിയായി പരിഗണിക്കരുതെന്ന സുപ്രീം കോടതിയുടെ 'സിക്സ് മന്ത് റൂളിലാണ്' ചീഫ് ജസ്റ്റീസ് മുറുകെ പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഒന്നര മണിക്കൂര്‍ നീണ്ട ഉന്നതാധികാര സമിതി യോഗത്തിലാണ് ചീഫ് ജസ്റ്റീസ് ചട്ടം ഉയര്‍ത്തിപ്പിടിച്ചത്. സെലക്ഷന്‍ പാനല്‍ ഉത്തരവ് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധിര്‍ രഞ്ജന്‍ ഇതിനെ അനുകൂലിച്ചതോടെ പാനലില്‍ ഭൂരിപക്ഷമായെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബി.എസ്.എഫ് മേധാവിയായ രാകേഷ് അസ്താന ജൂലായ് 31ന് വിരമിക്കും. എന്‍.ഐ.എ മേധാവിയായ വൈ.സി മോദി മേയ് 31നാണ് വിരമിക്കുക. കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹറയും ഇതെ വ്യവസ്ഥയില്‍ പുറത്തായിരുന്നു.
https://www.facebook.com/Malayalivartha
























