Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കളക്ടർക്ക് നേരേ കയ്യാങ്കളി..! ലക്ഷദ്വീപ് നടപടികളിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് കളക്ടർ അസ്കർ അലി...

27 MAY 2021 06:07 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ.

അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ അസ്‌കര്‍ അലി കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അഡ്മിനിസ്ടേറ്റർ കൊണ്ടുവന്ന എല്ലാ പുതിയ നടപടികളെയും കളക്ടർ ന്യായീകരിച്ചു. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലി വിശദീകരണം നൽകിയിട്ടുണ്ട്.

നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താൽപ്പര്യക്കാരുടേതാണെന്നും അവർ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും കളക്ടർ തുറന്നടിച്ചു. ദ്വീപിൽ നിയമ വിരുദ്ധമായ ബിസിനസുകൾ നടത്തുന്നവരും പ്രചാരണങ്ങൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചിയിൽ കളക്ടർക്കെതിരെ പ്രസ് ക്ലബ്ബിന് മുന്നിൽ സിപിഐ, ഡിവൈഎഫ് ഐ പ്രവർത്തകരും ലക്ഷദ്വീപ് നിവാസികൾ ആയ എൻവൈസി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കളക്ടർ ഗോബാക്ക് വിളിയുമായി എത്തിയ പ്രതിഷേധക്കാരെ തടയാൻ പൊലീസും സ്ഥലത്തെത്തിയിരുന്നു.

73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടർ വിശദീകരിച്ചു. ദ്വീപിലെ ഇൻറർനെറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നു. തദ്ദേശീയർക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തിൽ ടൂറിസം രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കുകയാണ്.

കാർഷിക രംഗത്തും പദ്ധതികൾ വരുന്നു. കേര കർഷകരുടെ വരുമാനം വർധിപ്പിക്കാൻ പദ്ധതികൾ നടപ്പിലാക്കും. കവരത്തി, അഗത്തി ,മിനി കോയ് എന്നിവിടങ്ങളിൽ ഓക്സിജൻ പ്ളാൻറുകൾ സ്ഥാപിച്ചു കഴിഞ്ഞു. സ്ത്രീകളുടെ സ്വയംപര്യാപ്തതക്കായി സ്വാശ്രയ സംഘങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും കളക്ടർ അക്കമിട്ടു പറഞ്ഞു.

ടൂറിസം സീസണിലെ തിരക്ക് അടിസ്ഥാനമാക്കി താൽക്കാലിക്കാരെ എടുക്കാറുണ്ട്. ഇവരെ ഓഫ് സീസണിൽ പിരിച്ചുവിടും. ഇത് എല്ലാ വർഷവും നടക്കുന്നതാണെന്നായിരുന്നു പിരിച്ചുവിടൽ നടപടികളോടുള്ള കളക്ടറുടെ പ്രതികരണം.

ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണ്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നും ഗുണ്ടാ നിയമം നടപ്പാക്കിയതിനെ ന്യായീകരിച്ച് കളക്ടർ പറഞ്ഞു.

ബീച്ച് കൈയേറി നിർമിച്ച അനധികൃത ഷെഡുകളാണ് ഇപ്പോൾ പൊളിച്ച് നീക്കിയത്‌. ബോട്ടുകൾക്ക് ആവശ്യമുള്ളതിനേക്കാൾ ഷെഡുകൾ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. ഇവക്കെതിരെയാണ് നടപടി എടുത്തതെന്ന് കളക്ടർ പറഞ്ഞു.

അത്യാസന്ന രോഗികളുടെ ചികിത്സാ രേഖകൾ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഡോക്ടർക്ക് തന്നെയാണ്.

ഡോക്ടർ തന്നെയാണ് രോഗിക്ക് എയർ ആംബുലൻസിന് വേണ്ടി അതോറിറ്റിയെ ബന്ധപ്പെടാൻ സാധിക്കുന്നത്. രോഗിയുടെ ബന്ധുക്കൾക്ക് ഇത് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും കളക്ടർ പറഞ്ഞു.

അത്യാസന്ന രോഗികളെ കൊച്ചിയിൽ എത്തിക്കാൻ എല്ലാ സംവിധാനവും നിലവിലുണ്ട്. അനധികൃത കൈയേറ്റക്കാരെ മാത്രമാണ് ഇപ്പോൾ ഒഴിപ്പിച്ചിട്ടുള്ളത്. ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ട്. ബീഫും ചിക്കനും ഉച്ചഭക്ഷണത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്.

ഇത് നയപരമായ തീരുമാനമാണ്. ചിക്കനും ബീഫും വിപണിയിൽ കിട്ടാനുള്ള ബുദ്ധിമുട്ടും കാരണമായി എന്നു വേണം കരുതാൻ. മീനും മുട്ടയുമാണ് കുട്ടികൾക്ക് നല്ലത്. കവരത്തിയിലാണ് ആദ്യമായി ഇതിനെതിരെ പ്രതിഷേധം ഉണ്ടായത്. സമരക്കാർക്കെതിരെ വേണ്ട നടപടിയും സ്വീകരിച്ചിട്ടുണ്ട്.

മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരമാകും എന്നും കളക്ടർ ചൂണ്ടിക്കാട്ടി. കവരത്തിയില്‍ പുതിയ ആധുനിക സ്‌കൂള്‍ സ്ഥാപിക്കും. ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ദ്വീപിലെ ടൂറിസം വികസിപ്പിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ടൂറിസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് മദ്യം വില്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends