'അവരുടെ പിതാക്കന്‍മാര്‍ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല'; വീണ്ടും വിവാദ പ്രസ്താവനയുമായി രാംദേവ്

സമൂഹമാധ്യമങ്ങളില്‍ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങായിരുന്നു. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും കോവിഡ് പ്രതിസന്ധിക്കിടെ അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷണക്കണിക്ക് ആളുകളാണ് മരിച്ചതെന്നുമായിരുന്നു നേരത്തെ രാംദേവിന്റെ വിവാദ പ്രസ്താവന.
ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന രാംദേവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങായത്. എന്നാല്‍ തന്നെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടവര്‍ക്കെതിരെ ഇപ്പോള്‍ രാംദേവും രംഗത്തെത്തിയിരിക്കുകയാണ്.
അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ പിതാക്കന്‍മാര്‍ക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് രാംദേവിന്റെ വെല്ലുവിളി. അറസ്റ്റ് രാംദേവ് എന്നെല്ലാ പറഞ്ഞ് അവര്‍ വെറുതേ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവരെല്ലാം ട്രെന്റിന് പിന്നാലെയാണെന്നും പരിഹാസത്തോടെ രാംദേവ് വീഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























