പ്രതിപക്ഷം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മോദി രാജ്യത്തിനായി നന്മകള്‍ ചെയ്യുന്നത് തുടരുമെന്ന് ഖുശ്ബു സുന്ദര്‍

കോവിഡ് വാക്സിന് ലഭ്യമാക്കുന്നതിലും വിതരണം ചെയ്യുന്നതിലും കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വീഴ്ചകളെ ന്യായീകരിച്ചും പ്രതിപക്ഷത്തെ ആക്രമിച്ചും നടിയും നേതാവുമായ ഖുശ്ബു സുന്ദര്‍. പ്രതിപക്ഷം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും മോദി രാജ്യത്തിനായി നന്മകള്‍ ചെയ്യുന്നത് തുടരുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
പ്രതിപക്ഷം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. കാര്യമെന്തായാലും എതിര്‍ക്കുക എന്നതാണ് അവര്‍ ചെയ്യുന്നത്. അതു തന്നെയാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാേകണ്ടത് എങ്ങിനെയെന്ന് അവര്‍ ഒരിക്കലും മനസിലാക്കില്ല. ഞങ്ങള്‍ ബി.ജെ.പിയും നരേന്ദ്ര മോദിജിയും രാജ്യത്തിനും രാജ്യനിവാസികള്‍ക്കുമായി നന്മകള്‍ ചെയ്യുന്നത് തുടരും -ഖുശ്ബു ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























