രാജ്യത്ത് കോവിഡ് നിയന്ത്രണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരാൻ നിർദ്ദേശം; സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങലക്കും ജാഗ്രതാ നിർദ്ദേശം! രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യം നിൽക്കുമ്പോഴും ചെറിയതോതിൽ വ്യാപനം കുറയ്ക്കാനായത് ഏവർക്കും ആശ്വാസം തന്നെയാണ്. എന്നിരുന്നാൽ തന്നെയും മരണനിരക്ക് ഉയരുന്നത് ആശങ്ക തന്നെയാണ്. ഇപ്പോഴിതാ രാജ്യത്ത് കോവിഡ് നിയന്ത്രണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിക്കുകയും ചെയ്തു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വ്യാപനം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കൊറോണ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നു നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില ആരോഗ്യ വകുപ്പ് പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചു. 22രൂപയായിരുന്ന എന്‍ 95 മാസ്‌ക്കിന്റെ പുതുക്കിയ വില 26 രൂപ. 273 രൂപയായിരുന്ന പിപിഇ കിറ്റിന്റെ വില 328 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 500 മില്ലി ഹാന്‍ഡ് സാനിറ്റൈസറിന് വില 192 രൂപയായിരുന്നു. നിലവിൽ പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്കു 118 രൂപയും 100 മില്ലിക്ക് 66 രൂപയായും വില പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഫിംഗര്‍ടിപ് പള്‍സ് ഓക്സിമീറ്ററിന് ഇനി മുതല്‍ 1800 രൂപ നല്‍കണം. മുന്‍പ് 1500 രൂപയാണ് വിലയായിരുന്നത്.
കോടതി മൂന്ന് ലെയര്‍ മാസ്‌ക്കിന്റെ വില മൂന്നില്‍ നിന്ന് 5 രൂപയാക്കി. ഫെയ്‌സ് ഷീല്‍ഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് പുതിയ വില. സര്‍ജിക്കല്‍ ഗൗണിന്റെ വില 65 ല്‍ നിന്ന് 78 ആക്കി. പരിശോധനാ ഗ്ലൗസ്-7 രൂപ, സ്റ്റിറൈല്‍ ഗ്ലൗസ്-18 രൂപ, എന്‍ആര്‍ബി മാസ്‌ക്-96, ഓക്സിജന്‍ മാസ്‌ക്-65 എന്നിങ്ങനെയാണ് പുതിയ വില എന്നത്.
അതായത് നേരത്തെ നിശ്ചയിച്ച വിലയില്‍ വില്പന നടത്തിയാല്‍ നഷ്ടമാകുമെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചതിനെ തുടര്‍ന്നാണ് വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വില വര്‍ധനവുമാണ് സാമഗ്രികളുടെ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്നും പറയുന്നു. നേരത്തെ കൊവിഡ് സാമഗ്രികള്‍ക്ക് അന്യായമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വില നിയന്ത്രിച്ച് ഉത്തരവ് ഇറക്കിയത്.
https://www.facebook.com/Malayalivartha
























