കോവിഡിൽ കൈത്താങ്ങായി ഒരു മലയാളി പ്രിൻസിപ്പൽ; ഫീസടയ്ക്കാന്‍ പണമില്ല, പഠിപ്പ് നിര്‍ത്താന്‍ പോയ കുട്ടികള്‍ക്കായി 40 ലക്ഷം പിരിച്ചു

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കാനൊരുങ്ങിയവർക്ക് കൈത്താങ്ങായി സ്കൂള്‍ പ്രിന്‍സിപ്പല്‍. മുംബൈയിലെ പവയ് സ്കൂളിലെ 200 വിദ്യാര്‍ഥികള്‍ക്കായി 40 ലക്ഷം രൂപയാണ് മലയാളി പ്രിന്‍സിപ്പല്‍ സമാഹരിച്ചത്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് ഷേര്‍ലി പിള്ള തുക സമാഹരിച്ചത്.
ലോക്ഡൗണില്‍ ജോലി നഷ്ടപ്പെടുകയും ജോലി ഉള്ളവര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തതോടെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കൊഴിഞ്ഞ് പോകാന്‍ തുടങ്ങി.
രണ്ടായിരത്തിലേറെ കുട്ടികള്‍ ഉള്ള സ്കൂളില്‍ 50 ശതമാനം പേരും ഫീസടയ്ക്കാന്‍ കഴിവില്ലാത്തവരായിരുന്നു. തുടര്‍ന്ന് ഫീസിളവ് നല്‍കി. എന്നിട്ടും പണം അടയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി പ്രിന്‍സിപ്പല്‍ മറ്റുള്ളവരുടെ സഹായം തേടുകയായിരുന്നു.
സിഎസ്‌ആര്‍ ഇനത്തില്‍ വകയിരുത്തിയിരുന്ന പണം കോര്‍പറേറ്റുകളും മറ്റുള്ളവര്‍ ചെറുതും വലുതുമായ സംഭാവനകളും നല്‍കിയതോടെ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു.
ചെറിയ ഉദ്യമത്തിലൂടെ 200 ലേറെ കുട്ടികളുടെ വീടുകളിലും ആഹ്ലാദം നിറയ്ക്കാനും പഠനം തുടരാനുള്ള സാവകാശം ഒരുക്കിയതിന്റെയും സന്തോഷത്തിലാണ് സ്കൂള്‍ അധികൃതര്‍. ആലപ്പുഴ സ്വദേശികളാണ് പ്രിന്‍സിപ്പല്‍ ഷേര്‍ലി പിള്ളയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് ഉദയകുമാര്‍ തൃശ്ശൂര്‍ സ്വദേശിയാണ്.
https://www.facebook.com/Malayalivartha
























