കുട്ടികള്‍ക്ക് വാക്സിനേഷന്‍... പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

കുട്ടികള്‍ക്കുളള വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
കുട്ടികളിലെ വാക്സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























