Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അച്ഛൻ 60,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചു; രക്ഷപ്പെട്ട് അമ്മയുടെ അടുത്തെത്തിയപ്പോൾ ലിവ് ഇൻ പങ്കാളിയിൽ നിന്നും മൂന്നുവർഷത്തോളം ക്രൂരമായ പീഡനം... സംഭവം പുറത്ത് അറിയാതിരിക്കാൻ അമ്മ ചെയ്തത് അറിഞ്ഞാൽ നെഞ്ചത്ത് കൈവെച്ച് പോകും!! ഒടുവിൽ മൂത്ത പെൺകുട്ടി പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിനു പിന്നിൽ...

28 MAY 2021 01:44 PM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകത്ത മൂന്ന് പെൺകുട്ടികളെ അമ്മയുടെ ലിവ്- ഇൻ പങ്കാളി ലൈംഗികമായി പീഡിപ്പിച്ചു സംഭവം പുറത്ത് പറയാതെ അമ്മ. രാജസ്ഥാനിലെ ചിറ്റഗോർഹ് ജില്ലയിൽ നിന്നാണ് ദാരുണമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

14, 12, 10 വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളെയാണ് അമ്മയുടെ പങ്കാളി പീഡനത്തിനിരയാക്കിയത്. മൂത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചിരിക്കുകയാണ്. 10 വർഷം മുന്നേയായിരുന്നു കുട്ടികളുടെ അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിച്ചു തുടങ്ങുന്നത്. തുടർന്ന് മൂന്നു പെൺകുട്ടികൾക്കും ദുരിത ജീവിതമാണ് അനുഭവിക്കേണ്ടി വന്നത്.

കഴിഞ്ഞ ജനുവരിയിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ സമീപിച്ച കുട്ടികളുടെ അമ്മ, മക്കളെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് അവരെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പീഡന വിവരം ഇവർ അധികൃതരെ അറിയിച്ചില്ല.

 

 

ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാല് മാസമായി കുട്ടികൾ അഭയ കേന്ദ്രത്തിലാണ് താമസിക്കുന്നത്. അതേസമയം, ഇവർ മറ്റുള്ളവരുമായി അധികം സംസാരിക്കാനോ അടുപ്പം കാണിക്കുവാനോ ശ്രമിച്ചിരുന്നില്ല.

അടുത്തിടെ നടന്ന ഒരു കൗൺസിലിങ്ങിലാണ് മൂത്ത പെൺകുട്ടി അമ്മയുടെ പങ്കാളി തന്നെ ഉപദ്രവിച്ചിരുന്നെന്ന് പറയുന്നത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും സഹോദരിമാരെ നിരവധി തവണ ബലാത്സംഗം ചെയ്തെന്നുമാണ് കുട്ടി വെളിപ്പെടുത്തിയത്.

ഉടൻ തന്നെ അഭയ കേന്ദ്രത്തിലെ അധികൃതർ ഇക്കാര്യം ജില്ലാ ചൈൽഡ് വെൽഫയർ കമ്മീഷൻ ചെയർമാനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് സമിതി അംഗങ്ങൾ അഭയ കേന്ദ്രത്തിലെത്തുന്നതും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നതും.

ചൈൽഡ് വെൽഫയർ കമ്മീഷൻ അധികൃതരോടാണ് കുട്ടികൾ തങ്ങളുടെ ദുരിത ജീവിതം വെളിപ്പെടുത്തുന്നത്. കുട്ടികളുടെ അച്ഛൻ ഭിൽവാര സ്വദേശിയാണ്. അയാൾ മദ്യത്തിന് അടിമയായിരുന്നു.

 

പത്ത് വർഷം മുമ്പാണ് അമ്മ ഇയാളെ ഉപേക്ഷിച്ച് ചിറ്റഗോർഹിലെ കുംഭ നഗറിലുള്ള പ്രതിക്കൊപ്പം താമസിക്കാൻ ആരംഭിക്കുന്നത്. മുതിർന്ന രണ്ട് കുട്ടികളും അച്ഛനൊപ്പവും ഇളയ കുട്ടി അമ്മയ്ക്കൊപ്പവുമായിരുന്നു കഴിഞ്ഞിരുന്നത്

ഒരിക്കൽ അച്ഛൻ മറ്റൊരാളുമായി തങ്ങളെ വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കുട്ടികൾ കേൾക്കുകയായിരുന്നു. 60,000 രൂപയ്ക്ക് വിൽക്കാനായിരുന്നു പദ്ധതിയെന്നാണ് കുട്ടികൾ പറയുന്നത്. തുടർന്ന് അമ്മയെ ഫോൺ വിളിച്ച കുട്ടികൾ ഇക്കാര്യം പറഞ്ഞതോടെ അമ്മയെത്തി ഇവരെയും ചിറ്റഗോർഹിലേക്ക് കൊണ്ടുപോയി.

ഇവിടെ വെച്ചാണ് അമ്മയുടെ ലിവ് ഇൻ പങ്കാളി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും സഹോദരിമാരെ പീഡിപ്പിക്കുകയും ചെയ്തതെന്നാണ് കുട്ടി പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. മൂത്ത കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends