ഡിസംബറോടെ ഇന്ത്യയില്‍ കൊറോണ പ്രതിരോധ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും; രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ കൊറോണ പ്രതിരോധ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. അപ്പോഴേക്കും 216 കോടി വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 130 കോടി ജനങ്ങളില്‍ വെറും മൂന്നു ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനു പിന്നാലെയാണ് പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.
വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പറയുന്ന ബിജെപി ഇതര സര്‍ക്കാരുകള്‍ 18-44 പ്രായത്തില്‍പെട്ടവര്‍ക്കായി നല്‍കിയ വാക്‌സിന്‍ ക്വോട്ട എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം കൊറോണ കൈകാര്യം ചെയ്തതിന് എതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ 'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' ആണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാഹുല്‍ ശ്രദ്ധിക്കേണ്ടതെന്നും അവിടെ വാക്‌സിനേഷന്‍ അവതാളത്തിലാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാണുമ്ബോള്‍ ഒരു കാര്യം വ്യക്തമാണ്. കേന്ദ്രത്തിനെതിരായ കൊറോണ ടൂള്‍ കിറ്റ് തയ്യാറാക്കിയത് താങ്കള്‍ തന്നെയാണ്. അതിലെ ഭാഷാരീതി, യുക്തികള്‍, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം ഒരേ തരത്തിലുള്ളതാണെന്നും ജാവദേക്കര്‍ പറഞ്ഞു. ഡിസംബറിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. ഇതിന് വിശദമായ പദ്ധതികള്‍ തയ്യാറാക്കുകയാണെന്ന് ജാവദേക്കര്‍ വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്‍ എന്നിവയാണ് വന്‍തോതില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ആദ്യഘട്ട വിതരണം തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളില്‍ കേന്ദ്രം ഫൈസര്‍ അടക്കമുള്ള വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























