രാജ്യത്ത് ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തും

ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽ നൂറുശതമാനം കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 130 കോടി ജനങ്ങളിൽ വെറും മൂന്നു ശതമാനം പേർക്ക് മാത്രമേ രണ്ട് ഘട്ടം വാക്‌സിനും നൽകിയിട്ടുളളുവെന്ന രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ലോകത്ത് ജനങ്ങൾക്ക് വാക്‌സിനേഷൻ അതിവേഗം നടപ്പാക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് ഇന്ത്യയാണെന്നും ജാവദേക്കർ പറഞ്ഞു.
രാജ്യത്തെ വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലെന്ന് നീതി ആയോഗം അംഗം ഡോ.വി.കെ.പോൾ വ്യക്തമാക്കിയിരുന്നു. പ്രതിദിനം ഒരുകോടി വാക്‌സിനുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. നാല് കൊവിഡ് വാക്‌സിനുകള്‍കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു..
. പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ഏതാനും ആഴ്ചകള്‍കൊണ്ട് അത് സാദ്ധ്യമായേക്കും. 43 ലക്ഷം ഡോസുകള്‍ ഒരു ദിവസം ലഭ്യമാക്കുകയെന്ന ലക്ഷ്യം വിജയിച്ചു. വരുന്ന മൂന്ന് ആഴ്ചകള്‍ക്കകം 73 ലക്ഷം ഡോസുകള്‍ പ്രതിദിനം ലഭ്യമാക്കാന്‍ കഴിയും.
കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന വിഷയത്തില്‍ ഫൈസറുമായി ബന്ധപ്പെട്ടു വരികയാണ്. തീരുമാനം ഉടന്‍ ഉണ്ടാവും . കുട്ടികളിലുള്ള പരീക്ഷണത്തിന് കൊവാക്‌സിനും അനുമതി ലഭിച്ചിട്ടുണ്ട്. നോവാവാക്‌സ് കുട്ടികളില്‍ പരീക്ഷണം നടത്തുന്നസിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പദ്ധതിയുണ്ടെന്നും ഡോ. വി.കെ പോള്‍ പറഞ്ഞു
https://www.facebook.com/Malayalivartha
























