ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി ധനമന്ത്രി

കോവിഡ് വാക്‌സീനുകളുടെ നികുതി നിരക്ക് സംബന്ധിച്ച തീരുമാനം മന്ത്രിതല സമിതിക്കു വിട്ട് ജിഎസ്ടി കൗണ്‍സില്‍ യോഗം. ജൂണ്‍ എട്ടിനകം തീരുമാനം പ്രഖ്യാപിക്കുമെന്നു കൗണ്‍സില്‍ യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു. കൊവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കില്‍ ഇളവ് വേണമോയെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സമതി രൂപീകരിച്ചു.
https://www.facebook.com/Malayalivartha
























