അറുപത് വയസുകാരിയായ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവിനെ നാട്ടുകാര്‍ ലിംഗം ഛേദിച്ച് തലക്കടിച്ച് കൊലപ്പെടുത്തി

ആന്ധ്രാപ്രദേശില്‍ കമ്മലുകള്‍ മോഷ്ടിക്കാനായി അറുപത് വയസുകാരിയായ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ലിംഗം ഛേദിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. പ്രതിയായ ഗുരുമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പുങ്കാനൂര്‍ മണ്ഡലത്തിലെ അപ്പഗനിപള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയെ മരത്തില്‍ കെട്ടിയിട്ട് ലിംഗഛേദനം നടത്തിയ ശേഷം തലയില്‍ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് പുങ്കാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























