തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി... അവശ്യ വസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ സൗകര്യം

തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി. കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് തമിഴ്നാട്ടില്‍ വീണ്ടും ലോക്ഡൗണ്‍ നീട്ടിയത്.
പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ ഏഴ് വരെ തുടരും.അവശ്യ വസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ സൗകര്യമുണ്ട്.
അതേസമയം ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























