ഹെല്‍പ് ലൈന്‍ നമ്പറിൽ വിളിച്ച് കോവിഡ് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു

ഇന്‍റര്‍നെറ്റിന്‍റേയും സ്മാര്‍ട്ട് ഫോണിന്‍റേയും സഹായമില്ലാതെ ഫോണ്‍ കോളിലൂടെ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ് വാക്സിനേഷനില്‍ നിന്നും ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാനാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.
1075 എന്ന ഹെല്‍പ് ലൈന്‍ നമ്പറിൽ വിളിച്ച് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും. കോവിഡ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി തലവന്‍ ആര്‍ എസ് ശര്‍മ പറഞ്ഞു. കളക്ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ്പ് ലൈന്‍ നമ്പർ സംബന്ധിച്ച് ഗ്രാമീണ ജനതയെ ബോധവത്കരിക്കണമെന്നും ആര്‍എസ് ശര്‍മ വ്യക്തമാക്കി.
കൊവിന്‍ വെബ്സൈറ്റ് വഴി മാത്രമേ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ സാങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ് വാക്സിനേഷനില്‍ നിന്ന് പുറത്തു നില്‍ക്കുന്ന സാഹചര്യമുണ്ട്. ഇതാണ് പുതിയ ഹൈല്‍പ്പ് ലൈന്‍ തുടങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha
























