Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധം! അഞ്ചുവര്‍ഷം ഒരുമിച്ചുകഴിഞ്ഞു ഗർഭിണി ആയതും നിർബന്ധിപ്പിച്ച് ഗര്‍ഭഛിദ്രം, സംഭവം പുറംലോകം അറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; തമിഴ്നാട് മുൻമന്ത്രി എഐഎഡിഎംകെ നേതാവിനെതിരെ പരാതിയുമായി പ്രമുഖനടി രംഗത്ത്

29 MAY 2021 11:50 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ മുന്‍മന്ത്രിയായ പ്രമുഖ എഐഎഡിഎംകെ നേതാവിനെതിരെ നടിയുടെ ലൈംഗിക പീഡന പരാതിയുമായി പ്രമുഖ നദി രംഗത്ത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി വഞ്ചിച്ചുവെന്നാണ് 36കാരിയായ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച്‌ അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.
രാമനാഥപുരത്തുനിന്നുള്ള പ്രമുഖനായ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്ന എം മണികണ്ഠനെതിരെയാണ് നടിയുടെ തെളിവുകള്‍ നിരത്തിയുള്ള പരാതി.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടി മുന്‍മന്ത്രിയുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ച്‌ കഴിയുകയായിരുന്നു.

 

ഇതിനിടയ്ക്ക് നടി ഗര്‍ഭിണിയായി. ഇതു ഇപ്പോള്‍ പുറത്തറിഞ്ഞാല്‍ മന്ത്രിപദവിക്ക് പ്രശ്നമാകുമെന്ന് വിശ്വസിപ്പിച്ച്‌ ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ച്‌ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നും നടി പരാതിയില്‍ പറയുന്നു.

ഇതിന് പിന്നാലെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.

ഇക്കാര്യം പറയുന്ന വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു. ചെന്നൈ സിറ്റി പൊലീസിന് നല്‍കിയ പരാതി സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ക്കു കൈമാറി. അടുത്ത ദിവസം തന്നെ മന്ത്രിയെ ചോദ്യം ചെയ്യും.

ടിടിവി ദിനകരനൊപ്പം ചേര്‍ന്ന് എടപ്പാടി പളനിസ്വാമിക്കെതിരെ അണിനിരന്ന 18 എംഎല്‍എമാരില്‍ ഒരാളായിരുന്നു മണികണ്ഠന്‍. ഇതിന് പിന്നാലെയാണ് മന്ത്രിപദവിയില്‍ നിന്ന് ഇപിഎസ് അദ്ദേഹത്തെ നീക്കിയത്. അതേസമയം, നടിയുടെ ആരോപണത്തില്‍ മണികണ്ഠന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (10 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends