Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

സിഎഎ നടപ്പാക്കാൻ കേന്ദ്രം: മുസ്ലീം ഇതര അഭയാര്‍ഥികളിൽ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു... 2014 ഡിസംബര്‍ 31നു മുൻപായി ഇന്ത്യയിലെത്തിയ ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികൾക്ക് അപേക്ഷിക്കാം

29 MAY 2021 02:37 PM IST
മലയാളി വാര്‍ത്ത

പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള നടപടികള്‍ വീണ്ടും ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വർഷം വൻ പ്രതിഷേധത്തിനും അക്രമസംഭവങ്ങള്‍ക്കും വഴിവെച്ച നീക്കമായിരുന്നു ഇത് . എന്നാൽ ഇപ്പോൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മുസ്ലീം ഇതര വിഭാഗത്തിൽപ്പെട്ട അഭയാര്‍ഥികളിൽ നിന്ന് കേന്ദ്രം പൗരത്വം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാൻ വിജ്ഞാപനം പുറത്തിറക്കി .

 

 

മുസ്ലീം വിഭാഗത്തെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന ആരോപണം ഉയരുന്നുണ്ട്. . ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം മൂലം ഇന്ത്യയിൽ കുടിയേറിയ മുസ്ലീം ഇതര മതവിഭാഗങ്ങള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

 

 

 

അതിനാൽ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികൾക്ക് മാത്രമേ ബില്ലിന്റെ ഗുണഫലങ്ങൾ ലഭിക്കുകയുള്ളു .

 


1955ലെ പൗരത്വ നിയമപ്രകാരം 2009ൽ രൂപീകരിച്ച ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടികള്‍. 2019ൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. എന്നാൽ സിഎഎ നടപടികള്‍ക്ക് സമാനമാണ് നിലവിൽ നടപ്പാക്കുന്ന നീക്കങ്ങള്‍.

 

 

അഭയാര്‍ഥികള്‍ നല്‍കുന്ന അപേക്ഷകള്‍ അതതു ജില്ലാ കളക്ടര്‍മാര്‍ സമയബന്ധിതമായി പരിശോധിക്കണമെന്നും ഇവ ഓൺലൈൻ പോര്‍ട്ടൽ വഴി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം.

 

 

അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെട്ടാൽ രജിസ്ട്രേഷൻ വഴിയോ നാച്വറലൈസേഷൻ വഴിയോ പൗരത്വം അനുവദിക്കണമെന്നും ഈ സര്‍ട്ടിഫിക്കറ്റിൽ കളക്ടറോ ആഭ്യന്തര സെക്രട്ടറിയോ ഒപ്പുവെക്കണമെന്നുമാണ് നിര്‍ദേശം. 2014 ഡിസംബര്‍ 31നു മുൻപായി ഇന്ത്യയിലെത്തിയ മുസ്ലിം ഇതര അഭയാർത്ഥികളാണ് അപേക്ഷിക്കേണ്ടത്

 

 

 


കേന്ദ്രസര്‍ക്കാരിൻ്റെ പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നീ നിര്‍ദേശങ്ങള്‍ രാജ്യത്തെ മുസ്ലീം വിഭാഗത്തിൻ്റെ പൗരത്വം ചോദ്യം ചെയ്യുന്നതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും കാണിച്ച് 2020ൻ്റെ തുടക്കത്തിൽ രാജ്യത്ത് വൻ പ്രക്ഷോഭം നടന്നിരുന്നു. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികള്‍ക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (9 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends