ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനി ചെലവേറും; 13 ശതമാനം മുതല്‍ 16 ശതമാനം വരെ വര്‍ധനവ്; ജൂണ്‍ ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരും; ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപ

ജൂണ്‍ ഒന്നു മുതല്‍ ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനി ചെലവേറും. ആഭ്യന്തര വിമാനയാത്രാ നിരക്കിന്റെ കുറഞ്ഞ പരിധി 13 ശതമാനത്തില്‍ നിന്ന് 16 ശതമാനമാക്കി ഉയര്‍ത്താന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വിമാനയാത്രക്കാരിലുണ്ടായ കുറവാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനുളള കാരണമാണ്. കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിച്ചതോടെ വിമാനയാത്രക്കാരുടെ എണ്ണത്തിലും വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുന്ന യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിരുന്നു.
ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ദില്ലിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്. കൊച്ചി പുനെ, തിരുവനന്തപുരം മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാണ്.
കൊച്ചി-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപ മാണ്. ബെംഗളൂരു കോഴിക്കോട്, തിരുവനന്തപുരം ബെംഗളൂരു, തിരു ചെന്നൈ, കൊച്ചിഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബെംഗളൂരു കോഴിക്കോട്, തിരുവനന്തപുരം ബെംഗളൂരു, തിരു ചെന്നൈ, കൊച്ചിഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 40 മിനിട്ടിന് താഴെയുളള ആഭ്യന്തര വിമാനയാത്ര നിരക്ക് 2300 രൂപ മുതല്‍ 2600 വരെ ഉയരും. 40 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള യാത്രകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 3300 രൂപയായിരിക്കും. ഇത്തരം വിമാനയാത്രയുടെ കുറഞ്ഞ നിരക്ക് നേരത്തേ 2900 രൂപയായിരുന്നു.
60-90 മിനിട്ട് ദൈര്‍ഘ്യമുളള യാത്രയ്ക്ക് 4000 രൂപയും 90-120 മിനിട്ട് ദൈര്‍ഘ്യമുളള യാത്രയ്ക്ക് 4700 രൂപയും 150-180 മിനിട്ട് ദൈര്‍ഘ്യമുളള യാത്രയ്ക്ക് 6,100 രൂപയും 180-210 മിനിട്ട് ദൈര്‍ഘ്യമുളള യാത്രയ്ക്ക് 7400 രൂപയും ആയിരിക്കും. ഉദാഹരണത്തിന് ഡല്‍ഹി- മുംബൈ ഫ്‌ളൈറ്റിന് നിലവിലുളള യാത്രാനിരക്കിലേക്കാള്‍ ജൂണ്‍ ഒന്നുമുതല്‍ 700 രൂപ കൂടുതല്‍ നല്‍കേണ്ടതായി വരും.
യാത്രാനിരക്കില്‍ നികുതികള്‍, വിമാനത്താവള വികസന ഫീസ് എന്നിവ ഉള്‍പ്പെടില്ല. അത് യാത്രക്കാര്‍ നല്‍കേണ്ടി വരും. 2021 ഫെബ്രുവരിയില്‍ ആഭ്യന്തര വിമാനയാത്രാനിരക്കിന്റെ താഴ്ന്നതും ഉയര്‍ന്നതുമായ പരിധി 10 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി മന്ത്രാലയം ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha
























