ബോളിവൂഡ് നിര്‍മാതാവ് റയാന്‍ സ്റ്റീഫന്‍ കോവിഡ് ബാധിച്ച് മരിച്ചു; അനുശോചനം അറിയിച്ച് സഹതാരങ്ങൾ

ബോളിവൂഡ് നിര്‍മാതാവ് റയാന്‍ സ്റ്റീഫന്‍ കോവിഡ് ബാധിച്ച് മരിച്ചു. 'ഇന്ദു കി ജവാനി', 'ദേവി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ്. ശനിയാഴ്ച ഗോവയിലായിരുന്നു അന്ത്യം.
സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സിലും റയാന്‍ സ്റ്റീഫന്‍ ഭാഗമായിട്ടുണ്ട്. ബോളിവുഡിലെ നിരവധി താരങ്ങള്‍ ഇദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചു.
'ഇന്ദു കി ജവാനി'യിലെ താരം കിയറ അദ്വാനി, മറ്റ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സംവിധായകന്‍ സുപാന്‍ വര്‍മ, മനോജ് ബാജ്പേയീ, ഫര്‍ഹാന്‍ അക്തര്‍, പൂജ ഭട്ട് തുടങ്ങിയ നിരവധി പേര്‍ അനുശോചനമറിയിച്ചു.
റയാന്‍റെ സുഹൃത്തുക്കളും കുടുംബവും ഗോവയിലുണ്ടെന്നും സംസ്കാരത്തിനുള്ള ഒരുക്കം നടത്തുകയാണെന്നും 'ഇന്ദു കി ജവാനി' സംവിധാനം ചെയ്ത അഭിര്‍ സെന്‍ഗുപ്ത അറിയിച്ചു.
https://www.facebook.com/Malayalivartha
























