നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നത്: എന്നെ ഇതുപോലെ അധിക്ഷേപിക്കരുത്: ഞങ്ങൾക്ക് വളരെ മികച്ച വിജയമാണ് നേടാനായത്: അതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ പെരുമാറുന്നത്? പ്രധാനമന്ത്രിയോട് മമത ബാനർജി
എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്? പ്രധാനമന്ത്രിയോട് കേണപേക്ഷിച്ചു മമതാബാനർജി. വമ്പിച്ച ജയം ആണോ ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റ്? നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രിയോട് മമത ബാനർജി ചോദിച്ചു . തന്നെ ഇതുപോലെ അധിക്ഷേപിക്കരുതെന്നും മമത ബാനർജി വ്യക്തമാക്കി.
യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനർജി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കലഹം തുടങ്ങിയത്. പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച് 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് നൽകിയശേഷം യാസ് ബാധിതപ്രദേശമായ ദിഗയിലേക്കു പോകുകയും ചെയ്തു . ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ പിന്തുടർന്ന് പോയിരുന്നു.രാത്രിയോടെ ചീഫ് സെക്രട്ടറി ആലോപൻ ബന്ദോപാധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമത ഇത്തരത്തിലൊരു പ്രതികരണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
'എന്നെ ഇതുപോലെ അധിക്ഷേപിക്കരുത്. ഞങ്ങൾക്ക് വളരെ മികച്ച വിജയമാണ് നേടാനായത്. അതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ പെരുമാറുന്നത്? നിങ്ങൾ എല്ലാവഴിയും നോക്കി, പക്ഷേ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ഞങ്ങളോട് എന്നും കലഹിച്ചുകൊണ്ടിരിക്കുന്നത്?' എന്നാണ് ഗതികെട്ട മമത ചോദിക്കുന്നത്.
പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യമര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഗവർണറും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി. എന്നാൽ, ദിഗയിലെ തന്റെ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താൻ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു.ഗവർണർ ജഗദീപ് ധൻഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവർ മാത്രമാണ് അവലോകന യോഗത്തിൽ അവശേഷിച്ചത്. ഈ അടുത്തകാലത്ത് , കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രിമാരെ സംസാരിക്കാൻ അനുവദിക്കാതെ മോദി അപമാനിച്ചതായി മമത ആരോപിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിൽ അതൃപ്തി കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ബംഗാളിലെത്തിയ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽനിന്നാണ് മമത വിട്ടുനിന്നത്. പകരം, പ്രധാനമന്ത്രിയുമായി വിമാനത്താവളത്തിൽ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്. പശ്ചിമ ബംഗാളിലും ഓഡീഷയിലും യാസ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിമാനത്തിൽ സന്ദർശനം നടത്തിയ ശേഷം പ്രധാനമന്ത്രി കലൈകുണ്ടെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മമത ബാനർജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സംസ്ഥാനത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha
























