യാസ് ചുഴലിക്കാറ്റിൽ ദര്‍ബാംഗ മെഡിക്കല്‍ കോളജില്‍ വെള്ളം കയറി; രോഗികൾ ദുരിതത്തിൽ; മുട്ടോളം വെള്ളം നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ ബൈക്ക് ഓടിച്ച് ജീവനക്കാരന്‍; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

രാജ്യത്തെ തന്നെ ഏറ്റവും മോശം ആരോഗ്യരംഗം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ആശുപത്രികളെ നരകസമാനമാക്കാറുണ്ട് ഇവിടെ. യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ബിഹാറില്‍ പലയിടത്തും ലഭിച്ചത്. ഇതോടെ ആശുപത്രികള്‍ ചോര്‍ന്നൊലിച്ചും വെള്ളം കെട്ടിക്കിടന്നും യാതന അനുഭവിക്കുകയാണ് രോഗികള്‍.
ആശുപത്രികളുടെ ദാരുണാവസ്ഥ കാണിക്കുന്ന നിരവധി വിഡിയോകളാണ് ബിഹാറില്‍ നിന്ന് പുറത്തുവരുന്നത്. ദര്‍ബാംഗ മെഡിക്കല്‍ കോളജില്‍ വെള്ളം കയറിയ വാര്‍ഡില്‍ കഴിയേണ്ടിവരുന്ന രോഗികളുടെ ദൃശ്യമാണ് ഇത്തരത്തിലൊന്ന്.
മറ്റൊരു വിഡിയോയില്‍ മുട്ടോളം വെള്ളം നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ ഒരു ജീവനക്കാരന്‍ ബൈക്ക് ഓടിച്ച് പോകുന്നത് കാണാം. ആശുപത്രിക്കുള്ളില്‍ നായ്ക്കള്‍ ചുറ്റിത്തിരിയുന്നതും കാണാനാകും. കതിഹാറിലെ സദര്‍ ആശുപത്രിയില്‍ നിന്നും ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളം വകവെക്കാതെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാനെത്തുന്നുമുണ്ട്. യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ ബിഹാറില്‍ ഏഴ് പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























