സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിന്‍ മതിയായ അളവിൽ വാക്സിൻ ഇല്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്സിന്‍ ലഭ്യമാവുന്നതെന്ന് കേന്ദ്രത്തോട് ദല്‍ഹി സര്‍ക്കാര്‍

സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിന്‍ മതിയായ അളവിൽ വാക്സിൻ ഇല്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്സിന്‍ ലഭ്യമാവുന്നതെന്ന് കേന്ദ്രത്തോട് ദല്‍ഹി സര്‍ക്കാര്‍. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
18- 44 വയസുകാര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ ആദ്യം ലഭിക്കുമെന്നു കേന്ദ്രം ആവർത്തിച്ചു പറയുന്നുണ്ട്.. . എന്നാല്‍, ഇപ്പോള്‍ അറിയുന്നത് ജൂണ്‍ പത്തിനു മുന്‍പ് വാക്‌സിന്‍ ലഭിക്കില്ലെന്നാണ്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതില്‍ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ധാരാളമായി ലഭിക്കുന്നുമുണ്ട്,’ സിസോദിയ പറഞ്ഞു.
18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം പേരാണ് ഇനി ദല്‍ഹിയില്‍ വാക്‌സിനെടുക്കാനുള്ളത്. ഇതിനായി 1.84 കോടി ഡോസ് വാക്സിനാണ് ആവശ്യമെന്നും സിസോദിയ പറഞ്ഞു.
അതേസമയം കൊവിഡിനു പിന്നാലെയെത്തിയ ബ്ലാക്ക് ഫംഗസിനെതിരെയുള്ള മരുന്നുകള്‍ക്കും രാജ്യത്ത് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം ദല്‍ഹി ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























