അസമിലെ തേയില തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍; പാലിച്ചത് പ്രകടന പത്രികയിലെ വാഗ്ദാനം

അസമിലെ തേയില തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍. ദിവസ വേതനത്തില്‍ 38 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അധികാരത്തിലേറിയാല്‍ തേയില തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുമെന്ന എന്‍.ഡി.എ പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിച്ചത്. രാജ്യത്തെ തേയില ഉത്പാദനത്തിന്റെ പകുതിയില്‍ കൂടുതലും അസമിലാണ് നടക്കുന്നത്.
സംസ്ഥാനത്തെ പ്രധാന തേയില തൊഴിലാളി സംഘടനയായ അസം ചാഹ് മസ്ദൂര്‍ സംഗ യുമായും, മറ്റ് സംഘടനകളുമായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ കൂടിക്കാഴ്ചയിലാണ് കൂലി വര്‍ധനയ്ക്കുള്ള തീരുമാനം ആയത്.
ഇതോടെ ബ്രഹ്മപുത്ര താഴ്‌വരയിലെ തൊഴിലാളികള്‍ക്ക് പ്രതിദിനം 205 രൂപയും, ബറാക് താഴ്‌വരയിലെ തൊഴിലാളികള്‍ക്ക് 183 രൂപയും കൂലിയായി ലഭിക്കും. വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള തേയില തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സജീവ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha

























